ബത്തേരി∙ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കാനുള്ള കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി റീജനൽ കമ്മിറ്റി സ്വതന്ത്രമൈതാനത്ത് ധർണ നടത്തി. യുപിഎ സർക്കാർ നടപ്പാക്കിയ പദ്ധതി ആർഎസ്എസിന്റെ കൂട്ടുപിടിച്ച് അട്ടിമറിക്കുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു.
റീജനൽ പ്രസിഡന്റ് സി.എ. ഗോപി അധ്യക്ഷത വഹിച്ചു.
മായ പ്രദീപ്, ജിജി അലക്സ്, കെ.എം. വർഗീസ്, ശ്രീനിവാസൻ തൊവരിമല, ജിനി തോമസ്, കെ.പി.ഉണ്ണിക്കൃഷ്ണൻ, വി.പി.
മൊയ്തീൻ, ജയ മുരളി, ജോയി വടക്കനാട്, റ്റിജി ചെറുതോട്ടിൽ, ഷൈജു മീനങ്ങാടി, മണി നാരായണൻ, എ.കെ. ഷാജി, എം.പി.
വിൽസൺ, എം.ബി. പ്രസാദ്, റോയി ബത്തേരി, കുക്കു കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൽപറ്റ ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽനിന്നു ഗാന്ധിജിയുടെ പേരു മാറ്റാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
കൽപറ്റ റീജനൽ പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.സുരേഷ് ബാബു, ഗിരീഷ് കൽപറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.അജിത, പി.കെ.മുരളി, ഹർഷൽ കോന്നാടൻ, ജോൺ മാതാ, എം.നൂറീസ്, ടി.എ.മുഹമ്മദ്, മുഹമ്മദ് ഫെബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് പ്രതിഷേധിച്ചു
കൽപറ്റ ∙ പാവപ്പെട്ടവരുടെ തൊഴിൽ എന്ന സ്വപ്നത്തെ കുഴിച്ചു മൂടുന്ന വിധത്തിൽ തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം മോദിയുടെ കോർപറേറ്റ് ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.സിദ്ദീഖ് എംഎൽഎ പറഞ്ഞു. തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ.പൗലോസ്, രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ.ജയലക്ഷ്മി, പി.പി.ആലി, കെ.ഇ.വിനയൻ, വി.എ.മജീദ്, എം.എ. ജോസഫ്, ഒ.വി.അപ്പച്ചൻ, എം.ജി.ബിജു, സംഷാദ് മരക്കാർ, പി.ഡി.സജി തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

