മാനന്തവാടി ∙ നഗരസഭയിലെ ചെറ്റപ്പാലം ഡിവിഷനിൽ ഇടത്, വലത് മുന്നണികൾക്കായി സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടും. മുതിർന്ന ലീഗ് നേതാവ് ചാത്തമ്പത്ത് കുഞ്ഞബ്ദുല്ല ആദ്യമായാണ് ജനവിധി തേടുന്നത്.
ലീഗ് സ്ഥാനാർഥിയായ ജ്യേഷ്ഠനെതിരെ സഹോദരൻ ചാത്തമ്പത്ത് ആബൂട്ടിയെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് സിപിഎം അംഗമായ ആബൂട്ടി ജനവിധി തേടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിൻസെന്റ്ഗിരി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയിരുന്നു. സീറ്റ് വിഭജനത്തിൽ സിപിഐക്ക് ലഭിച്ച സീറ്റാണിത്.
നാട്ടിലൽ സുപരിചിതരായ സഹോദരങ്ങൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരെ തുണയ്ക്കുമെന്ന ആശയക്കുഴപ്പത്തിലാണ് വോട്ടർമാർ.
ഭർത്താവിന് പിൻഗാമി ഭാര്യ
മാനന്തവാടി ∙ നഗരസഭയിലെ 18 കൊയിലേരി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടുന്ന മഞ്ജുള അശോകൻ നിലവിലെ കൗൺസിലർ അശോകൻ കൊയിലേരിയുടെ ഭാര്യയാണ്.
ആദ്യ നഗരസഭയിൽ കൊയിലേരി ഡിവിഷനെ പ്രതിനിധീകരിച്ച കൗൺസിലറായിരുന്നു മഞ്ജുള അശോകൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും എഡിഎസ് ഭാരവാഹിയുമായ ശാന്ത രവിയാണ് സിപിഎം സ്ഥാനാർഥി.
ജ്യേഷ്ഠൻ പയ്യമ്പള്ളിയിൽ, അനുജൻ ഒണ്ടയങ്ങാടിയിൽ
മാനന്തവാടി ∙ നഗരസഭാ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ യുഡിഎഫിനായി സഹോദരങ്ങൾ ഒരുമിച്ച് മത്സര രംഗത്ത്.
ജ്യേഷ്ഠൻ നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പയ്യമ്പള്ളിയിൽ ജനവിധി തേടുമ്പോൾ അനുജൻ തോമസ് സെബാസ്റ്റ്യൻ ഒണ്ടയങ്ങാടിയിലാണ് മത്സരിക്കുന്നത്.
സിപിഎമ്മിലെ യുവ നേതാവ് ജോയലാണ് പയ്യമ്പള്ളിയിലെ ഇടത് സ്ഥാനാർഥി. ഒണ്ടയങ്ങാടിയിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയായ പി.ടി.ബിജുവാണ് ജനവിധി തേടുന്നത്.
തോമസ് സെബാസ്റ്റ്യന്റെ ഭാര്യ സ്മിത തൊട്ടടുത്ത മുദ്രമൂല ഡിവിഷനിലെ നിലവിലെ കൗൺസിലറാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

