
ബത്തേരി ∙ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് ബത്തേരി നഗരസഭയിലെ സ്കൂളുകൾ. വർഷം തോറുമുള്ള ഭീമമായ വൈദ്യുത ബില്ലിൽ നിന്ന് രക്ഷ നേടുകയാണ് ലക്ഷ്യം.
നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ബത്തേരി സർവജന ജിവിഎച്ച്എസ്എസ്, ബീനാച്ചി എച്ച്എസ്എസ് എന്നീ സ്കൂളുകളിലാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചത്.
21,63,999 രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചത്. 15 കിലോവാട്ട് ശേഷിയുള്ള 2 പ്ലാന്റുകളാണുള്ളത്.
മുൻപ് കുപ്പാടി ഗവ. ഹൈസ്കൂളിലും സോളർ പ്ലാന്റ് സ്ഥാപിച്ചിരുന്നു.
പ്രതിവർഷം ശരാശരി 5 ലക്ഷം രൂപയാണ് സ്കൂളുകളിലെ വൈദ്യുത ബിൽ നഗരസഭ അടയ്ക്കുന്നത്. ഘട്ടംഘട്ടമായി ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. സോളർ പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ടി.കെ.
രമേഷ് നിർവഹിച്ചു.
ഉപാധ്യക്ഷ എൽസി പൗലോസ്, സ്ഥിരസമിതി അധ്യക്ഷരായ ടോം ജോസ്, കെ.റഷീദ്, സാലി പൗലോസ്, ഷമീല ജുനൈസ്, കൗൺസിലർമാരായ ജംഷീർ അലി, കെ.സി. യോഹന്നാൻ, അസീസ് മാടാല, പിടിഎ പ്രസിഡന്റ് ടി.കെ.
ശ്രീജൻ, പ്രിൻസിപ്പൽ പി.എ.അബ്ദുൽ നാസർ, എസ്എംസി ചെയർമാൻ സുഭാഷ് ബാബു, പ്രധാനാധ്യാപിക ബിജി വർഗീസ്, അമ്പിളി നാരായണൻ, വി.എം.സുധി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]