
കൽപറ്റ ∙ താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തി വയനാട് ജില്ലയിൽ മഴ കനക്കുന്നു. രണ്ടുദിവസമായി ഇടവിട്ടു ശക്തിയായി പെയ്യുന്ന മഴ ഇന്നലെ കൂടുതൽ തീവ്രമായി പെയ്തുതുടങ്ങിയിട്ടുണ്ട്.
ചെറിയ ഇടവേളകൾ മാത്രമുള്ള അതിശക്തമായ മഴയാണു പെയ്യുന്നത്. പനമരം, കോട്ടത്തറ, വെണ്ണിയോട്, പൊഴുതന, വൈത്തിരി, കൽപറ്റ എന്നിവിടങ്ങളിലെ പുഴയോരങ്ങളോടു ചേർന്ന താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്.
ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതിനിടെ, വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയെത്തുടർന്ന് ബാണസുര ഡാം ഷട്ടർ 20 സെന്റിമീറ്റർ ഉയർത്തി.
ഞായർ വൈകിട്ട് 4.30ന് സ്പിൽവേ ഷട്ടർ ഉയർത്തി 26.10 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുകി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
18ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശരാശരി 70 മില്ലിമീറ്റർ മഴയാണ് 18ന് വയനാട്ടിൽ പെയ്തത്.
തൊണ്ടർനാട്, കാപ്പിക്കളം മേഖലയിലാണു കൂടുതൽ മഴപ്പെയ്ത്ത് രേഖപ്പെടുത്തിയത്.
ചൂരൽമലയിലും മുണ്ടക്കൈയിലും മേപ്പാടിയിലും മഴ ശക്തമായി തുടരുന്നു. 50 മില്ലീമീറ്റർ മഴ വരെ ഇവിടെയുള്ള മഴമാപിനിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വൈത്തിരിയിലെയും മേപ്പാടിയിലെയും മലഞ്ചെരിവുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം, കബനി നദിയിലേക്കും കൈവഴികളിലേക്കും എത്തിച്ചേരുന്നത് വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്നു. പനമരം പുഴയിലും വെള്ളം ഉയർന്നുതുടങ്ങിയിട്ടുണ്ട്.
മഴ തുടർന്നാൽ, മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]