
അധ്യാപക ഒഴിവ്
ബത്തേരി ∙ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 23ന് 10ന് ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ ഓഫിസിൽ.
04936 220147. മാനന്തവാടി ∙ എടത്തന ഗവ ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് നടക്കും.
ആയുർവേദ മൾട്ടി പർപസ് വർക്കർ, ഫാർമസിസ്റ്റ്
കൽപറ്റ ∙ ദേശീയ ആയുഷ് മിഷന്റെ കീഴിൽ ആയുർവേദ മൾട്ടി പർപസ് വർക്കർ, ഫാർമസിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് എഎൻഎം/ ഉയർന്ന നഴ്സിങ് യോഗ്യത/ കംപ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫിസ്) എന്നിവയാണ് യോഗ്യത. അവരുടെ അഭാവത്തിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ആയുർവേദ ബിഎസ്സി നഴ്സിങ് യോഗ്യതയുള്ളവർക്കു മുൻഗണന.
ഡിപ്ലോമ/ ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നു ആയുർവേദ ഫാർമസിസ്റ്റ് യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രായപരിധി 40. അപേക്ഷകൾ 26 നു മുൻപ് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റ്, നാഷനൽ ആയുഷ് മിഷൻ, ഗവ.ജില്ലാ ഹോമിയോ ആശുപത്രി, അഞ്ചുകുന്ന് പിഒ, മാനന്തവാടി എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ നൽകണം.
www.nam.kerala.gov.in. 8848002947.
സീറ്റ് ഒഴിവ്
മീനങ്ങാടി ∙ ഗവ.
പോളിടെക്നിക് കോളജിൽ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിലേക്ക് വർക്കിങ് പ്രഫഷനൽ ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു (സയൻസ്/മാത്ത്സ്)/ ഐടിഐ/ കെജിസിഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രായോഗിക പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണു ക്ലാസുകൾ. അപേക്ഷകർക്ക് നേരിട്ട് 2–ാം വർഷത്തിലേക്കാണ് അഡ്മിഷൻ.
23 ന് കോളജിൽ സ്പോട്ട് അഡ്മിഷൻ നടക്കും. 9633002394.
സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് ഓഗസ്റ്റ് 2ന്
കൽപറ്റ ∙ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് 2ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
രാവിലെ 10 മുതൽ വൈകിട്ടു 3 വരെ നടക്കുന്ന അദാലത്തിൽ മുൻകൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമാണു പ്രവേശനം. പങ്കെടുക്കുന്നവർ www.norkaroots.org എന്ന വെബ്സൈറ്റിൽ 31നു മുൻപ് അപേക്ഷ നൽകണം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.
അപേക്ഷ നൽകുന്നതിന് പാസ്പോർട്ടുകൾ, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫൊട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. േമുൻപ് അപേക്ഷ നൽകിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ.
അപേക്ഷ നൽകുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല. വിവരങ്ങൾക്ക് 8281004912, 7012609608, 0493 6204243.
വൈദ്യുതി മുടക്കം ഇന്ന്
വെള്ളമുണ്ട
∙ പകൽ 8.30–5: ആറുവാൾ, കൊക്രാമൂല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]