
പനമരം∙ പ്രതീക്ഷയോടെ വിതച്ച നെല്ല് കണ്ണീരോടെ ഉഴുതുമറിച്ചു കർഷകർ. കനത്ത മഴയിൽ മൂന്നു തവണ പുഴ കരകവിഞ്ഞ് വെള്ളം കയറിയ, പഞ്ചായത്തിലെ മാതോത്തുപൊയിൽ പാടശേഖരത്തിലെ ഏക്കറുകണക്കിനു പുഞ്ചക്കൃഷിയാണു വിളവെടുക്കാതെ കർഷകർ ഉഴുതുമറിച്ചത്.
നഞ്ചക്കൃഷിക്കു മുന്നോടിയായാണു കർഷകർ ട്രാക്ടർ ഉപയോഗിച്ചു വയലിൽ വിളഞ്ഞ നെല്ലും പുല്ലും ഉഴുതുമറിക്കുന്നത്.
നെല്ല് കതിരണിഞ്ഞപ്പോൾ മുതൽ പെയ്ത മഴയിൽ നെല്ല് പതിരായി മാറിയതും ആഴ്ചകൾക്കു മുൻപുള്ള കനത്ത മഴയിൽ 3 തവണ വലിയ പുഴ കരകവിഞ്ഞ് നെൽക്കൃഷി ദിവസങ്ങളോളം വെള്ളത്തിയിലായതിനെ തുടർന്ന് ബാക്കിയുണ്ടായിരുന്ന നല്ല നെല്ല് ചീഞ്ഞും കീടബാധ ബാധിച്ചു നശിച്ചതുമാണ് ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയ പാടശേഖരം ഉഴുതുമറിക്കാൻ കാരണം.
കൊയ്താൽ പണിക്കൂലി പോലും ലഭിക്കാത്തതും വിളവെടുക്കാൻ നിന്നാൽ വൻ കടബാധ്യത വരുമെന്നതും കിട്ടുന്നതു പതിരും കയ്പ് നിറഞ്ഞ നെല്ലാണെന്നതും കണക്കിലെടുത്താണു ഉഴുതുമറിച്ചതെന്നു മാതോത്ത് പൊയിൽ പാടശേഖരത്തിൽ 8 ഏക്കറോളം വയൽ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകൻ എരനല്ലൂർ ശ്രീനിവാസൻ പറഞ്ഞു. വെള്ളം കയറി നെൽക്കൃഷി നശിച്ചതിനെ തുടർന്നു കൃഷിഭവനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
കാലാവസ്ഥയിൽ മാറ്റം വന്നതിനാൽ അടുത്ത വർഷം മുതൽ പുഞ്ചക്കൃഷി ഇറക്കില്ലെന്നും ഇക്കുറി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും ശ്രീനിവാസൻ പറഞ്ഞു.നെല്ല് ഉഴുതു നശിപ്പിക്കുന്നതിൽ വിഷമമുള്ളതിനാൽ പലരോടും നെല്ലും പുല്ലും കൊയ്തെടുത്തോളാൻ പറഞ്ഞെങ്കിലും അതിനും ആരും തയാറായില്ലെന്നും പ്രദേശത്തെ കർഷകർ പറയുന്നു.
പുതിയ നെല്ല് വിതച്ചാലും ഉഴുതുമറിച്ച നെല്ല് മുളയ്ക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]