
പൂക്കോട് ∙ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ നേതൃത്വത്തിൽ പൂക്കോട് വെറ്ററിനറി കോളജിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 30 കുട്ടികൾ പങ്കെടുത്ത ‘ഫ്രോഗ് വാച്ച്’ വേറിട്ട അനുഭവമായി.
തവളകളെ കുറിച്ചുള്ള ദ്വിദിന പരിപാടിയിൽ പച്ചിലപ്പാറൻ, പൊന്മുടി തവള, കാട്ടുമണവാട്ടി തുടങ്ങിയവയെയും മറ്റു വിവിധ ഇനം തവളകളെയും കുട്ടികൾ നിരീക്ഷിച്ചു.
പശ്ചിമഘട്ടത്തിൽ വയനാട്ടിൽ മാത്രം കണ്ടുവരുന്ന മഴത്തുള്ളി തവള (ലൈക്കൻ ബുഷ് ഫ്രോഗ്), പാറ മാക്രി എന്നിവയുടെ സാന്നിധ്യവും കണ്ടെത്താനായി. ഇതുകൂടാതെ പച്ചിലപ്പാമ്പ്, നീർക്കോലി, ഓന്തുകൾ എന്നിവയെയും നിരീക്ഷിച്ചു. കാംപസിൽ നടന്ന പരിപാടിയിൽ പ്രകൃതി ശാസ്ത്ര വിദഗ്ധൻ ഡേവിഡ് രാജു തവളകളുടെ ലോകത്തെക്കുറിച്ചും പരിസ്ഥിതിയിൽ ചെറുമാറ്റങ്ങൾ വരുമ്പോൾ അവയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ക്ലാസ് നൽകി.
ഗവേഷകൻ ഉമേഷ് പാവുകണ്ടി തവളകളുടെ വൈവിധ്യങ്ങളെക്കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും അവ നൽകുന്ന സേവനങ്ങളും നേരിടുന്ന വെല്ലുവിളികളും അവതരിപ്പിച്ചു.
തുടർന്നു കോളജ് ക്യാംപസിൽ തവള നിരീക്ഷണവും നടത്തി. പൂക്കോട് വെറ്ററിനറി കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ.ആർ.എൽ.രതീഷ്, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ.വിഷ്ണുദാസ്, ഡോ.ടി.ആർ.സുമ എന്നിവർ നേതൃത്വം നൽകി.
കുട്ടികൾ തവളകളുടെ വ്യത്യസ്ത ആകൃതികളും ചലനങ്ങളും ഓർമിച്ചു ചിത്രങ്ങൾ വരച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]