
കൽപറ്റ ∙ ജില്ലയിലെ സ്വകാര്യ ബസുകളും 22 മുതൽ സമരത്തിൽ ആയിരിക്കുമെന്നു വയനാട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. വിദ്യാർഥികളുടെ യാത്രാ നിരക്ക് കാലോചിതമായി വർധിപ്പിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, ഇ – ചലാൻ വഴി ഭീമമായ ഫൈൻ ഈടാക്കുന്നത് ഒഴിവാക്കുക, സ്വകാര്യ ബസിലെ ജീവനക്കാർക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
പ്രസിഡന്റ് ആർ.സദാശിവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ കെ.വി.പൗലോസ്, കെ.രാധാകൃഷ്ണൻ, കെ.ജെ.വിനോദ്, ജോസ് തണ്ണിക്കോട്, കെ.പത്മനാഭൻ, എൽദോ മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മുഴുവൻ ബസുകളും സമരത്തിൽ പങ്കെടുക്കുമെന്നു സംയുക്ത സമര സമിതി ജില്ലാ ജനറൽ കൺവീനർ കെ.വി.പൗലോസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]