ചെകുത്താൻ തോടിനു കുറുകെ പുതിയ പാലം വേണമെന്ന ആവശ്യം ശക്തം
തരിയോട് ∙ പത്താംമൈൽ–മൂട്ടാല ഉന്നതി റോഡിലെ ചെകുത്താൻ തോടിനു കുറുകെ ഗതാഗതയോഗ്യമായ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഇവിടെയുള്ള നടപ്പാലത്തിന്റെ പടികൾ തകർന്നിട്ട് ഒരു വർഷമായിട്ടും പുനർനിർമിച്ചില്ലെന്ന പരാതിയും ഉണ്ട്.
മൂട്ടാല, ഉതിരംചേരി ആദിവാസി ഉന്നതികൾ അടക്കം 15 വീടുകളാണ് ഇവിടെയുള്ളത്. മഴ ശക്തമായതിനാൽ തോട്ടിൽ വെള്ളം നിറഞ്ഞതോടെ പുറം ലോകത്ത് എത്താൻ ഏറെ പാടുപെടുകയാണ് ഇവിടത്തുകാർ.
എല്ലാ മഴക്കാലത്തും ഇത് പതിവാണെന്നും ഇവർ പറയുന്നു. പടികൾ തകർന്ന പാലത്തിൽ കയറാൻ കല്ലുകൾ കൂട്ടിവച്ച് താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുയാണു നാട്ടുകാർ.
ഈ പടികൾ സ്വയം നടന്നു കയറാൻ ശാരീരിക പ്രയാസം അനുഭവിക്കുന്നവർക്കും കുട്ടികൾക്കുമാകില്ല. രോഗികളെ ചുമന്നു വേണം അക്കരെ കടത്താൻ.
വർഷങ്ങളായി തുടരുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പാലം പുനർനിർമിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ട്രൈബൽ വകുപ്പ് ഉന്നതിയിലുള്ളവരെ 2 മാസം മുൻപ് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ തുടർ നടപടിയായില്ലെന്നും പരാതിയുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

