
വയനാട് ജില്ലയിൽ ഇന്ന് (18-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
കോളേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, സോഷ്യോളജി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 20നു രാവിലെ 10.30ന്.
ഗുണഭോക്തൃ ലിസ്റ്റ്
കണിയാമ്പറ്റ ∙ പഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങളുടെ ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്തിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 23 ന് വൈകിട്ട് 5 നു മുൻപ് അറിയിക്കണം.
സൈക്കോളജിസ്റ്റ്
കൽപറ്റ ∙ കോളജ് സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 24ന് രാവിലെ 10.30ന് കൽപറ്റ എൻഎംഎസ്എം ഗവ.കോളജിൽ. ബത്തേരി സെന്റ് മേരീസ് കോളജ്, മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ്, കൽപറ്റ എൻഎംഎസ്എം ഗവ.കോളജ് എന്നിവിടങ്ങളിലാണു നിയമനം. 04936 204569.
ലാബ് ടെക്നിഷ്യൻ
മീനങ്ങാടി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 21ന് രാവിലെ 10.30ന്.
സീറ്റ് ഒഴിവ്
കണിയാമ്പറ്റ ∙ മോഡൽ റസിഡന്റ്ഷ്യൽ സ്കൂളിൽ 6, 7 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ 23ന് രാവിലെ 11ന് സ്കൂളിൽ നടക്കും. വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ അധികരിക്കാത്ത പട്ടികവിഭാഗക്കാർക്ക് പങ്കെടുക്കാം. ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പരീക്ഷയ്ക്ക് എത്തണം.
മീനങ്ങാടി ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ മൂന്നാം വർഷ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, മൂന്നാം വർഷ ബിഎസ് സി കംപ്യൂട്ടർ സയൻസ്, രണ്ടാം വർഷ ബികോം ഓണേഴ്സ്, രണ്ടാം വർഷ ബിഎസ് സി കംപ്യൂട്ടർ സയൻസ് ഓണേഴ്സ് കോഴ്സുകളിൽ സീറ്റ് ഒഴിവ്. 9747680868.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8–5: എട്ടേനാൽ–പിള്ളേരി റോഡ്.
സ്കൂൾ വാഹന പരിശോധന 28ന്
മാനന്തവാടി ∙ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും സ്ലിപ് വിതരണവും 28 നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ നടക്കും. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യമാക്കി മോട്ടർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയുടെ ഭാഗമായി അന്ന് ഉച്ചയ്ക്ക് 1.30 നു ഡ്രൈവർമാർക്കു റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നൽകും. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി വാഹനത്തിന്റെ രേഖകൾ, ജിപിഎസ് സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവ പരിശോധനയ്ക്ക് എത്തിക്കണം. അല്ലാത്തപക്ഷം സർവീസ് നടത്താൻ അനുവദിക്കില്ലെന്നു മാനന്തവാടി ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.