ബത്തേരി∙ പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്കായി കണ്ണൂരിൽ നടത്തിയ സംസ്ഥാന തല കലാമേള ‘സർഗോത്സവ’ത്തിൽ കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്കൂളിന് ചരിത്ര നേട്ടം. സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയാണ് സ്കൂളിലെ കലാപ്രവർത്തകർ മികവു കാട്ടിയത്.
സംസ്ഥാനത്തു നിന്നുള്ള 26 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്നും 12 ഹോസ്റ്റലുകളിൽ നിന്നുമായി 1500 പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിലാണ് കാട്ടുനായ്ക്ക വിഭാഗം മാത്രം പഠിക്കുന്ന കല്ലൂർ രാജീവ് ഗാന്ധി സ്കൂൾ മിന്നും ജയം നേടിയത്.
പരമ്പരാഗത ഗാന മത്സരത്തിൽ സ്കൂളിലെ അനശ്വര രാഗേഷും സംഘവും ഒന്നാം സ്ഥാനം നേടി. ജലച്ചായത്തിൽ കെ.ജി.
അമൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. സംഘഗാനത്തിൽ മഹീഷ്മയും സംഘവും എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ലളിതഗാനം ജൂനിയർ വിഭാഗത്തിൽ പി.കെ. ശ്രീനന്ദനയും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മഹീഷ്മയും ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീരാഗും എ ഗ്രേഡോടെ മൂന്നാമതെത്തി.
നാലാം സ്ഥാനം നേടിയ നാടകത്തിലെ അഭിനയത്തിന് പി.എസ്.അഭിജിത്ത് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
സീനിയർ വിഭാഗം നാടോടി നൃത്തത്തിൽ രഞ്ജിത രാജേഷും എസ്. അജീഷും സീനിയർ മിമിക്രിയിൽ പി.എസ്.
അഭിജിത്തും എ ഗ്രേഡ് നേടി. മോണോ ആക്ട് ജൂനിയർ വിഭാഗത്തിൽ രുദ്ര ഉണ്ണിക്കൃഷ്ണനും സീനിയർ വിഭാഗത്തിൽ റിത്യ ദേവിയും എ ഗ്രേഡ് നേടി.
പരമ്പരാഗത നൃത്തത്തിനും സ്കൂൾ എ ഗ്രേഡ് നേടി. ആകെ 32 മത്സരാർഥികൾ സ്കൂളിനായി എ ഗ്രേഡ് നേടി.
സീനിയർ സൂപ്രണ്ട് സി.കെ.
ജോഷി മോൻ, പ്രിൻസിപ്പൽ പി.ഉണ്ണിക്കൃഷ്ണൻ, അധ്യാപകരായ പർവീൺ ഫാത്തിമ,സനൽ ജോസ്, മുനവർ, പരിശീലകരായ വിപിൻരാജ്, പ്രജോദ്, സമീർ, എൽദോസ് എന്നിവർ നേതൃത്വം നൽകി. 528 വിദ്യാർഥികൾ പഠിക്കുന്ന രാജീവ് ഗാന്ധി സ്കൂൾ കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ട പ്രാക്തന ഗോത്ര വിഭാഗത്തിനു മാത്രമായുള്ള സംസ്ഥാനത്തെ ഏക സ്കൂളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

