തൃക്കൈപ്പറ്റ (വയനാട്) ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ 5 കുടുംബങ്ങൾക്ക് ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന ആദ്യവീടിന്റെ തറക്കല്ലിടൽ അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.ആർ.ബാലൻ നിർവഹിച്ചു. സന്നദ്ധ പ്രവർത്തകൻ നാസർ മാനു സൗജന്യമായി നൽകിയ ഭൂമിയിലാണു നിർമാണം.
ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബേക്ക് കെയർ ഫൗണ്ടേഷൻ ചെയർമാൻ യു.വി.മഖ്ബൂൽ, നാസർ മാനു, ബേക്ക് കെയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എ.കെ.ജുനൈസ്, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സീഗോ ബാവ ഹാജി,
സൗത്ത് സോൺ കോഓർഡിനേറ്റർ ഷൗക്കത്ത് അലി, അഡ്വൈസറി ബോർഡ് ചെയർമാൻ എ.കെ.മുഹമ്മദ് ഫൗസീർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് നല്ലളം, സംസ്ഥാന സെക്രട്ടറിമാരായ റാഷിക് ടുണേറി, അസ്മ റഷീദ്, അബ്ദുൽ അസീസ്, പിആർ കമ്മിറ്റി അംഗങ്ങളായ അൻവർ, സമീർ വട്ടക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ദുരന്തത്തിനു ശേഷം 30 ലക്ഷം രൂപയുടെ ധനസഹായം അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. ഇതിനു പുറമേയാണു വീടുകളുടെ നിർമാണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

