മാനന്തവാടി ∙ നാളെ ഉദ്ഘാടനം നടക്കാനിരിക്കെ മാനന്തവാടി നഗരസഭയിലെ കുറുവ ഡിവിഷനിൽ ചാലിക്യത്ത് കാട്ടാന ഫെൻസിങ് തകർത്ത് വ്യാപക കൃഷി നാശം വരുത്തി. നഗരസഭാ പരിധിയിലും തിരുനെല്ലി പഞ്ചായത്തിലുമായി കിടക്കുന്ന ഏറ്റവും കൂടുതൽ വന്യമൃഗശല്യം നേരിടുന്ന കൂടൽക്കടവ്–പാൽവെളിച്ചം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്ങാണ് വീണ്ടും കാട്ടാന തകർത്തത്.നഗരസഭയിലെ 13,14,15 ഡിവിഷനുകളിലൂടെയും തിരുനെല്ലി പഞ്ചായത്തിലെ 10–ാം വാർഡിലൂടെയും കടന്നുപോകുന്ന വേലി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.6 കോടി രൂപ ചെലവിലാണ് നിർമിച്ചത്.
4.56 കിലോമീറ്റർ ദൈർഘ്യത്തിൽ വേലി നിർമിച്ചതോടെ പ്രദേശത്ത് വന്യമൃഗ ശല്യം കുറഞ്ഞിരുന്നു.
വേലിയെ വിശ്വസിച്ച് കൃഷിയിറക്കിയ കർഷകർ കാട്ടാന പലവട്ടം വേലി തകർത്തതോടെ വീണ്ടും ആശങ്കയിലാണ്. മുൻ കാലങ്ങളിൽ പ്രദേശത്തെ കർഷകർക്ക് നഷ്ടപരിഹാരമായി 2 കോടിയിലധികം രൂപയാണ് വനം വകുപ്പിന് നൽകേണ്ടി വന്നത്. കുറുവാ ദ്വീപ് ഭാഗത്ത് നിന്ന് പുഴ നീന്തിക്കടന്ന് എത്തുന്ന കാട്ടാനകൾ വ്യാപക കൃഷി നാശമാണ് ഇവിടങ്ങളിൽ നിരന്തരമായി വരുത്തിയിരുന്നത്. ഇതിന് ശാശ്വത പരിഹാരമായാണ് വനാതിർത്തിയോട് ചേർന്ന് ഫെൻസിങ് പൂർത്തീകരിച്ചത്.
പ്രവൃത്തി പൂർത്തിയാക്കിയ റോപ് ഫെൻസിങ്ങിന്റെ 12 മീറ്ററോളം ഭാഗമാണ് ഒറ്റ രാത്രി കൊണ്ട് ആന തകർത്തത്.ചാലിക്യം ഉന്നതിയിലെ ശാന്ത, സമീപത്തെ പ്രസാദ്, സനിൽ എന്നിവരുടെ തെങ്ങ്, വാഴ, കപ്പ എന്നിവയും, തോമസ്, ലാസർ എഞ്ചലോ എന്നിവരുടെ കതിരിടാറായ നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൂടൽക്കടവിലും മേയ് മാസത്തിൽ പാൽ വെളിച്ചത്തും കാട്ടാന റോപ് ഫെൻസിങ് തകർത്തിരുന്നു. നിർമാണം നടക്കുമ്പോൾ തന്നെ ഫെൻസിങ്ങിന്റെ 2 തൂണുകൾ ആന തകർത്തിരുന്നു. നിർമാണത്തിൽ അപാകതയുള്ളതായി നാട്ടുകാർ നേരത്തേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]