ഫാമിലി വിമൻ കൗൺസലർ
കൽപറ്റ ∙ ജില്ലയിലെ വനിതാ സെല്ലിനു കീഴിലെ ഫാമിലി വിമൻ കൗൺസലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 20നു മുൻപ് അപേക്ഷിക്കണം.
04936 207600.
സ്കൂൾ ഡ്രൈവർ
തിരുനെല്ലി ∙ ഗവ.ആശ്രമം സ്കൂളിൽ ഡ്രൈവർ നിയമനത്തിനുള്ള കൂടിക്കാഴ്ച 23ന് രാവിലെ 11നു സ്കൂളിൽ. ഉദ്യോഗാർഥികൾ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ 40 വയസ്സ് കവിയാത്ത പട്ടികവർഗ വിഭാഗത്തിൽ പെട്ടവരായിരിക്കണം.
9497424870.
നടപടി റദ്ദാക്കി
കൽപറ്റ ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അറബിക് ടീച്ചർ (കാറ്റഗറി നമ്പർ: 147/2025) തസ്തികയിലേക്ക് 2025 ജൂൺ 17, ഒന്നാം എൻസിഎ (ഇ/ടി/ബി) പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്സി അധികൃതർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
മുട്ടിൽ ∙ കാക്കവയൽ–കൊളവയൽ–കാര്യമ്പാടി–കേണിച്ചിറ–പുൽപളളി റോഡിലെ കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത് ടാറിങ് നടക്കുന്നതിനാൽ ഇന്നലെ മുതൽ 3 ദിവസം വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
കൂടിക്കാഴ്ച നാളെ
കൽപറ്റ ∙ ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സർജൻ നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]