പുൽപള്ളി (വയനാട്) ∙ ആനക്കൂട്ടം ഉപേക്ഷിച്ചതിനെത്തുടർന്ന് കർണാടക വെള്ള ആന ക്യാംപിലെത്തിയ കുട്ടിയാന ചരിഞ്ഞു. കഴിഞ്ഞ മാസം 18 ന് വനഗ്രാമമായ വയനാട് ചേകാടിയിലെ സ്കൂളിലെത്തിയ കുട്ടിയാനയാണ് നാഗർഹൊള കടുവ സങ്കേതത്തിലെ വെള്ള ആന ക്യാംപിൽ ചരിഞ്ഞത്.
സ്കൂളിൽ എത്തിയശേഷം വനപാലകർ ആനക്കുട്ടിയെ പിടികൂടി സമീപത്തെ വെട്ടത്തൂർ വനത്തിൽ വിട്ടെങ്കിലും ആനക്കൂട്ടം അടുപ്പിച്ചില്ല. അവർ കബനിപ്പുഴ കടന്ന് കർണാടക വനത്തിലേക്കു പോകുകയും ചെയ്തു.
വലിയ ആനകളെ പിന്തുടർന്ന കുട്ടിയാനയും പുഴയിലെ കുത്തൊഴുക്കിനെ അതിജീവിച്ച് മറുകര പറ്റി.
ബൈരക്കുപ്പ പഞ്ചായത്തിലെ കടഗദ്ദ ഗ്രാമത്തിലെത്തിയ കുഞ്ഞാനയെ പ്രദേശവാസികൾ തടഞ്ഞു വനപാലകർക്കു കൈമാറി. കട്ടിയാഹാരം പറ്റാത്തതിനാൽ ആട്ടിൻ പാൽ മാത്രമാണു നൽകിയിരുന്നത്.
പ്രതികൂല സാഹചര്യത്തിലും വനപാലകരും പാപ്പാൻമാരും കുഞ്ഞാനയെ സംരക്ഷിക്കാൻ ഒരു മാസത്തോളം കഷ്ടപ്പെട്ടു. ചാമുണ്ഡിയെന്നു പേരു നൽകി.ആനക്കുട്ടിയെ കേരളത്തിലെ വനപാലകർ കർണാടകയിലേക്കു തള്ളിവിട്ടതാണെന്നു അവിടത്തെ വനപാലകർ പരാതിപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]