ബത്തേരി∙ കർഷകദിനത്തോടനുബന്ധിച്ച് മലയാള മനോരമയും പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും ചേർന്ന് വിവിധ പരിപാടികളോടെ കർഷകദിന മേള നടത്തി.സെമിനാറുകൾ, ഫോട്ടോ പ്രദർശനം, കർഷകരെ ആദരിക്കൽ, പുസ്തകമേള എന്നിവ നടന്നു.നഗരസഭ ഉപാധ്യക്ഷ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു.വലിയ പ്രതിസന്ധികളെ അതിജീവിച്ച് കൃഷി നടത്തുന്ന കർഷകർക്ക് ഗുണപ്രദമായ മാറ്റങ്ങളാണ് കൃഷിമേഖലയിൽ ഉണ്ടാകേണ്ടതെന്നും വയനാടിന്റെ കാർഷിക രംഗം കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്നും അവർ പറഞ്ഞു.ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ മാനേജർ വി.എം. ഷിബിൻ അധ്യക്ഷത വഹിച്ചു.കാർഷിക രംഗത്ത് മികവു തെളിയിച്ച കുപ്പാടി കല്ലൂർ വീട്ടിൽ റൂത്ത് ജോസഫ്, വേങ്ങൂർ കാവുങ്കര ഗോപാലകൃഷ്ണൻ, പന്നിയങ്കാട്ട് ശ്രീധരൻ, ചെതലയം ജയരാജൻ പടിപ്പുര എന്നിവരെ ആദരിച്ചു.
കുരുമുളക് കൃഷി പുതുരീതികളും ഭാവി സാധ്യതകളും എന്ന വിഷയത്തിൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഹോർട്ടികൾചർ അസി.
പ്രഫ. ഡോ.
ശ്രീരേഖ, വേറിട്ട നിക്ഷേപ മാർഗങ്ങളെക്കുറിച്ച് കൊച്ചി ഐസിഐസിഐ ബാങ്കിങ് റീടെയ്ൽ സെയിൽസ് ചാനൽ മാനേജർ വി.വിനീത് എന്നിവർ ക്ലാസെടുത്തു.മനോരമ ചീഫ് റിപ്പോർട്ടർ ഷിന്റോ ജോസഫ്, സർക്കുലേഷൻ സീനിയർ എക്സിക്യൂട്ടീവ് ഫ്രാൻസിസ് ജോസ്, ഐസിഐസിഐ മ്യൂച്വൽ ഫണ്ട് ക്ലസ്റ്റർ ഹെഡ് സി.എച്ച്.
പ്രവീൺ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സിഎസ്എം ആർ.ബി. ദിലീപ് എന്നിവർ പ്രസംഗിച്ചു.ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ പ്രതിപാദിച്ചു.
കാഴ്ചാനുഭവമായി ‘മീൻ സഞ്ചാരം’
മനോരമ കർഷകദിന മേളയിൽ ചീഫ് ഫൊട്ടോഗ്രഫർ റസൽ ഷാഹുൽ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.‘രുചിമീൻ സഞ്ചാരം’ എന്ന പേരിലായിരുന്നു പ്രദർശനം.കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള മത്സ്യക്കാഴ്ചകളായിരുന്നു പ്രദർശനത്തിൽ.
പല നാടുകളിലെയും പരമ്പരാഗത മീൻപിടിത്ത രീതികളും പാചക വിധികളും പ്രദർശനത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]