
പുഴമൂലയിൽ വീട്ടുമുറ്റത്ത് കാട്ടാനയുടെ പരാക്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാപ്പംകൊല്ലി ∙ പുഴമൂലയിൽ വീട്ടുമുറ്റത്ത് കാട്ടാനയുടെ പരാക്രമം. പുഴമൂല കുന്നുമ്മൽ സുസ്മിതിന്റെ വീട്ടുമുറ്റത്താണ് ഞായറാഴ്ച രാത്രി 9.30 ഓടെ കാട്ടാനയെത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോഴാണു മുറ്റത്ത് കാട്ടാനയെ കണ്ടത്. മണിക്കൂറുകളോളം സ്ഥലത്ത് നിലയുറപ്പിച്ച കാട്ടാന വീട്ടുപരിസരത്തെ കാർഷിക വിളകൾ നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണു കാട്ടാന തിരികെ പോയത്.
വിവരമറിഞ്ഞ് വനംവകുപ്പ് സംഘം സ്ഥലത്തെത്തയിരുന്നു. ചെമ്പ്ര മലയടിവാരത്തോട് ചേർന്ന പ്രദേശമാണിത്. കഴിഞ്ഞയാഴ്ചയിൽ പ്രദേശത്തു പുലിയുമെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനോട് ചേർന്ന കോട്ടനാട് മേഖലയിൽ ശനിയാഴ്ച രാത്രിയിൽ 2 കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വരുത്തിയിരുന്നു.