
വയനാട് ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിവിൽ ഡിഫൻസ് വൊളന്റിയർ റജിസ്ട്രേഷൻ
കൽപറ്റ ∙ മേരാ യുവ ഭാരത് സിവിൽ ഡിഫൻസ് വൊളന്റിയർ റജിസ്ട്രേഷന് അടിയന്തര സാഹചര്യങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനത്തിന് സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവർ http://mybharat.gov.in പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്യണം.
യോഗാ ഒളിംപ്യാഡ് സിലക്ഷൻ 19ന്
കൽപറ്റ ∙ ദേശീയ യോഗാ ഒളിംപ്യാഡ് ജില്ലാതല സിലക്ഷൻ ബത്തേരി ഡയറ്റിൽ 19 ന് രാവിലെ 9 മുതൽ നടക്കും. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. 04936 202593.
അധ്യാപക നിയമനം
വാകേരി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, യുപിഎസ്ടി, യുപിഎസ്ടി അറബിക്, പ്രീ-പ്രൈമറി ടീച്ചർ, പ്രീ പ്രൈമറി ആയ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 22നു രാവിലെ 10ന്. 9048994650
മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഹിന്ദി (സീനിയർ), ഇംഗ്ലിഷ് (സീനിയർ), സംസ്കൃതം (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 20 നു രാവിലെ 10 ന്.
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ഇംഗ്ലിഷ് അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23 നു രാവിലെ 10 നും ഹിന്ദി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 24നു രാവിലെ 10 നും. 8547005060.
തരുവണ∙ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് ജൂനിയർ, ഇക്കണോമിക്സ്, അറബിക് ജൂനിയർ എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് രാവിലെ 10ന്.