ഇരുളം ∙ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചീയമ്പം ചെറിയകുരിശിൽ സ്വകാര്യ റബർതോട്ടത്തിൽ 2 പുള്ളിമാനുകളെ വേട്ടയാടിയ കേസിൽ 5 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി റെജി പുളിംകുന്നേൽ (55), പുൽപള്ളി മണ്ഡലം വൈസ് പ്രസിഡന്റും സഹകരണബാങ്ക് വൈസ്പ്രസിഡന്റുമായ കെ.എം.എൽദോസ് കണിയാംകുടി (54), പുറത്തൂട്ട് സിബി (53), ചീങ്കല്ലേൽ ജോസ് മാത്യു (50), പാറക്കൽ ബിജു(50) എന്നിവരെയാണ് വെടിക്കോപ്പുകളുമായി വനപാലകർ പിടികൂടിയത്.
തോട്ടത്തിൽ നിന്നു 2 മാനുകളെ സംഘം വേട്ടയാടിയിരുന്നു. ഇവയുടെ ജഡങ്ങളും വാനും പിടികൂടി.
വനയോര ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ മാനുകളും കാട്ടുപന്നികളും കൂട്ടത്തോടെയെത്തുകയും അവയെ വ്യാപകമായി വേട്ടയാടുന്നുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകർ പ്രദേശത്ത് പരിശോധന നടത്തിയത്. തോട്ടത്തിൽ നിന്നു വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ് കുമാറിന്റെ നിർദേശപ്രകാരം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.കെ.അബ്ദുൽ ഗഫൂർ, ഫോറസ്റ്റർ പി.വി.സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.എസ്.അജീഷ്, എം.എസ്.സത്യൻ, അഖിൽ അശോക്, ജിതിൽ വിശ്വനാഥ്, സി.വി.രഞ്ജിത്, ഇ.ആർ.രാഹുൽ എന്നിവരടങ്ങിയ സംഘമാണ് വേട്ടക്കാരെ പിടികൂടിയത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

