കൽപറ്റ ∙ ശബരിമലയിൽ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ സംരക്ഷിക്കുന്ന അതേ സമീപനമാണ് ബ്രഹ്മഗിരിയിൽ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ സമീപനവുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. കോൺഗ്രസ് കൽപറ്റ നിയോജക മണ്ഡലം നേതൃ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം പ്രവർത്തകന്മാരെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും പണം വാങ്ങി അഴിമതിയും ധൂർത്തും നടത്തി ഒരു സ്ഥാപനത്തെ എങ്ങനെ തകർക്കാമെന്ന് പരീക്ഷണം നടത്തി വിജയിച്ച സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വം സ്വന്തം പാർട്ടി പ്രവർത്തകരോടെങ്കിലും നീതി പുലർത്താൻ തയാറാകണം.
ബ്രഹ്മഗിരിയുമായി ബന്ധപ്പെട്ട അഴിമതി നടത്തിയ പണം എപ്പോൾ തിരിച്ചുകൊടുക്കുമെന്ന് സിപിഎം വ്യക്തമാക്കണം.
ഇക്കാര്യത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ മൗനം കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്. പണം നഷ്ടപ്പെട്ട
ആളുകൾക്കായുള്ള തുടർസമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ ആവേശം കാണിക്കുന്ന മന്ത്രിമാരെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന പിണറായി വിജയന്റെ മന്ത്രിസഭ, കേരളത്തിലൊരു ദുരന്തമുണ്ടായപ്പോൾ നൂറു വീടുകൾ നിർമിക്കാൻ എല്ലാപിന്തുണയും നൽകി പണവും കൊടുത്ത കർണാടക സർക്കാരിനെ പറ്റി നല്ല വാക്ക് പറയാൻ മടിക്കുന്നത് അതിന്റെ തലപ്പത്ത് ബിജെപി അല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ബി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
കെപിസിസി ട്രഷറർ വി.എ.നാരായണൻ, ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, എഐസിസി അംഗം എൻ.ഡി.അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ.പൗലോസ്, കെപിസിസി അംഗം പി.പി.ആലി, പോൾസൺ കൂവയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

