കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച വരെ 102 വീടുകളുടെ പ്രധാന കോൺക്രീറ്റിങ് പൂർത്തിയായി. 1300 തൊഴിലാളികളെ ഉപയോഗിച്ച് രാപകൽ വ്യത്യാസമില്ലാതെയാണു നിർമാണം.
ഇൗമാസം അവസാനത്തോടെ മുഴുവൻ വീടുകളുടെയും കോൺക്രീറ്റിങ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. മേൽക്കൂരയ്ക്കു പുറമേ 112 വീടുകൾക്കായി പില്ലറുകളും ഉയർന്നു. പില്ലർ ഉയർന്ന വീടുകളോരോന്നും കോൺക്രീറ്റിങിനായി ഒരുങ്ങുന്നുണ്ട്.
കോൺക്രീറ്റിങ് പൂർത്തിയായ വീടുകളിൽ പ്ലമിങ്, തേപ്പ്, ഫ്ലോറിങ് പ്രവൃത്തികളും വേഗത്തിൽ പുരോഗമിക്കുകയാണ്.
ടൗൺഷിപ്പിനുള്ളിലെ 11.72 കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. 5 സോണുകളെയും ബന്ധിപ്പിച്ചുള്ള 12 മീറ്റർ വീതിയുള്ള പ്രധാന പാതയും 9 മീറ്റർ വീതിയുള്ള 2 പാതകളും കല്ലിട്ട് നിരത്തി ആദ്യഘട്ട ടാറിങ്ങിന് സജ്ജമാക്കി.
വീടും പൊതുകെട്ടിടങ്ങളും ഉൾക്കൊള്ളുന്ന 30 ലധികം ക്ലസ്റ്ററുകളിലേക്കുള്ള റോഡ് നിർമാണവും ആരംഭിച്ചു. 7 ലക്ഷം ലീറ്റർ ശേഷിയിൽ കുടിവെള്ള സംഭരണി, 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഭൂഗർഭ വൈദ്യുത ശൃഖല, ഓവുചാലുകൾ തുടങ്ങിയവയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

