കഴുക്കലോടി ∙ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന സാഹചര്യത്തിൽ പുഴയിൽ തടഞ്ഞു നിൽക്കുന്ന മാലിന്യങ്ങളും മറ്റും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ മിക്ക പുഴകളിലും കാലവർഷത്തിന് ശേഷം പഴയ പാലങ്ങളിലും പുഴയോരത്തെ മുളങ്കൂട്ടങ്ങളിലും മറ്റുമായി മാലിന്യം അടിഞ്ഞുകൂടിയ സ്ഥിതിയാണ്. ഇത്തരത്തിൽ തടഞ്ഞു നിൽക്കുന്ന മാലിന്യം പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി മാലിന്യങ്ങൾ കൂടുതൽ വന്നടിയുന്ന അവസ്ഥയാണുള്ളത്.
മാലിന്യം അടഞ്ഞുകൂടി രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്നാണ് പുഴയെ ആശ്രയിച്ചു കഴിയുന്ന കർഷകർ അടക്കമുള്ളവരുടെ ആവശ്യം. ചേര്യംകൊല്ലി വിളമ്പുകണ്ടം പാതയിൽ കഴുക്കലോടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലത്തിന്റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വൻതോതിലാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. ഈ പാലം പൊളിച്ചുനീക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും നടപടിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

