മാനന്തവാടി ∙ മന്ത്രി ഒ.ആർ.കേളുവിന്റെ സ്വന്തം പഞ്ചായത്തിൽ സിപിഎമ്മിന് ഭരണത്തുടർച്ച ലഭിച്ചെങ്കിലും ബിജെപി വിജയം തിരിച്ചടിയായി. രൂപം കൊണ്ട
അന്ന് മുതൽ സിപിഎം മാത്രം ഭരിച്ച പഞ്ചായത്താണ് ചെങ്കോട്ടയെന്ന് പുകൾപെറ്റ തിരുനെല്ലി. നിലവിലെ ഭരണസമിതിയിൽ പേരിനു പോലും പ്രതിപക്ഷ അംഗം ഉണ്ടായിരുന്നില്ല.
തിരുനെല്ലി പഞ്ചായത്തിലെ തിരുനെല്ലി, കാട്ടിക്കുളം ബ്ലോക്ക് ഡിവിഷനുകളും തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷനും സിപിഎമ്മിനായിരുന്നു. ഇൗ സമഗ്ര ആധിപത്യത്തിനിടയിലാണ് അടിയോരുടെ പെരുമൻ എ.വർഗീസിന്റെ ചോര വീണ മണ്ണിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നൽകി ബിജെപി അട്ടിമറി വിജയം നേടിയത്.
തിരുനെല്ലി ഒന്നാം വാർഡിൽ സിപിഎം സ്ഥാനാർഥിയെ ഒറ്റ വോട്ടിന് പരാജയപ്പെടുത്തിയാണ് ബിജെപിയിലെ സജിത ഉണ്ണികൃഷ്ണൻ വിജയിച്ചത്. 2 വാർഡുകളിൽ കോൺഗ്രസും വിജയിച്ചതോടെ ഇക്കുറി പ്രതിപക്ഷത്ത് 3 പേരായി.
നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി.
വസന്തകുമാരി ബാവലി വാർഡിൽ പരാജയപ്പെട്ടതും സിപിഎമ്മിനെ ഞെട്ടിച്ചു. കേവലം 2 വോട്ടുകൾക്കാണ് ഇൗ വാർഡ് കോൺഗ്രസ് പിടിച്ചെടുത്തത്.
ഇടത് കോട്ടയായ തിരുനെല്ലിയിൽ ആദ്യമായി താമര വിരിഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ തോതിലുള്ള വിവാദങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പരാജയത്തിന് കാരണമെന്ന വിമർശനവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
എന്നാൽ ബിജെപി–യുഡിഎഫ് അന്തർധാരയാണ് തിരുനെല്ലിയിൽ ബിജെപിയ്ക്ക് വിജയിക്കാൻ വഴി തുറന്നതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. ഒന്നാം വാർഡിൽ 200ൽ ഏറെ വോട്ടുകൾ ഉള്ള കോൺഗ്രസിന് 64 വോട്ടുകൾ മാത്രം ലഭിച്ചത് ഇതിന് തെളിവാണ്.
പ്രത്യുപകാരമായി രണ്ടാം വാർഡായ അപ്പപ്പാറയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും സിപിഎം നേതാക്കൾ പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, തിരുനെല്ലി, കാട്ടിക്കുളം ബ്ലോക്ക് ഡിവിഷനുകളും തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഇക്കുറിയും വിജയിക്കാനൻ സിപിഎമ്മിനായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

