നടവയൽ∙ തേനീച്ചയുടെ കുത്തേറ്റു വിദ്യാർഥികളും അധ്യാപകരും അടക്കം പതിനഞ്ചോളം പേർക്കു പരുക്ക്. നടവയൽ സിഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ 5 അധ്യാപകർക്കും പത്തോളം വിദ്യാർഥികൾക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
വിക്ടറി ഡേയുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്നതിനിടെ ഒരു കുട്ടിയെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർക്കും കുത്തേറ്റത്.
തേനീച്ചയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ മൂന്നു വിദ്യാർഥികളെ മാനന്തവാടി ഗവ. മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ നടവയൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 10 വർഷത്തിലേറെയായി കോളജിന്റെ മുകൾനിലയിൽ കോളനി തീർത്തിരുന്ന തേനീച്ചകളാണ് ഇന്നലെ ഇളകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]