ബത്തേരി∙ സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങളും ഭാവി സങ്കൽപങ്ങളും അവതരിപ്പിച്ച് ബത്തേരി നഗരസഭയുടെ വികസന സദസ്സ് വിവിധ പരിപാടികളോടെ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ ഭരണ കാലയളവിൽ നഗരസഭ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന മുന്നേറ്റങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
കൊഴിഞ്ഞു പോക്കു തടയുന്നതിനുള്ള ഡ്രോപ് ഔട്ട് ഫ്രീ പദ്ധതി, ഹാപ്പിനസ് കോർണർ പദ്ധതി, ഒരു സ്കൂൾ ഒരു കായിക ഇനം പദ്ധതി, ഗുഡ് ഇംഗ്ലിഷ് ക്ലാസ് , സ്പെയ്സ് പദ്ധതി , ഫ്ലൈ ഹൈ പദ്ധതി, സ്പീച്ച് ആൻഡ് ഹിയറിങ് തെറപ്പി, കോക്ലിയർ ഇംപ്ലാന്റേഷൻ മെയിന്റനൻസ് പദ്ധതി എന്നിവ നടപ്പാക്കിയതു സംബന്ധിച്ച് സദസ്സിൽ വിശദീകരിച്ചു.
ഭിന്നശേഷിക്കാർക്കായുള്ള വീൽചെയർ സംവിധാനം, ട്രാൻസ് ജെൻഡർ സമൂഹത്തിനുള്ള മേക്കപ് കിറ്റ്, തയ്യൽ മെഷീൻ വിതരണം, വിശപ്പു രഹിത പദ്ധതി, ബയോ ബ്ലോക്ക്, മുറ്റത്തൊരു മീൻതോട്ടം, പടുതാക്കുളം, സംരംഭക പദ്ധതികൾ, കുടുംബശ്രീ പദ്ധതികളുടെ മികവ്, നൈപുണ്യ വികസന പരിശീലന ക്ലാസുകൾ, ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്കുള്ള പരിശീലനം, മെഡിക്കൽ ക്യാംപുകൾ, 5 വർഷം കൊണ്ട് 1608 വീടുകളുടെ നിർമാണം, ആർദ്രം മിഷനു കീഴിൽ 7 സബ് സെന്ററുകൾ വെൽനസ് സെന്ററുകളാക്കി ഉയർത്തിയത് ജനനീസുരക്ഷ, കുമാരി സുരക്ഷ, വയോ അമൃതം പദ്ധതികൾ, അങ്കണവാടി പോഷകാഹാര വിതരണം, അറവും മറവും നിറയും പദ്ധതി, കാർഷിക പദ്ധതികൾ തുടങ്ങിയവയെല്ലാം വിശദീകരിക്കപ്പെട്ടു.
സദസ്സിൽ വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും ഉയർന്നു.വിവിധ വ്യക്തികൾക്കും കൂട്ടായ്മകൾക്കും അദരവും സ്വീകരണവും നൽകി.നഗരസഭ അധ്യക്ഷൻ ടി കെ രമേഷ് അധ്യക്ഷത വഹിച്ചു.
ഉപാധ്യക്ഷ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. ലിഷ, കെ.
റഷീദ്, സി.കെ. സഹദേവൻ, ഷാമില ജുനൈസ്, ടോം ജോസ്, സാലി പൗലോസ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വിമൽരാജ്, ഡപ്യൂട്ടി ടൗൺ പ്ലാനർ ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]