മാനന്തവാടി ∙ തലപ്പുഴ സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് വിൽപന നടത്തിയ കേസിൽ ഉൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി പൊലീസിൽ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ് യാസിൻ (23)നെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറിൽ ഐടിസി കമ്പനിയുടെ ബ്രാൻഡ് സിഗരറ്റുകൾ എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വിൽപന നടത്തിയത്.
വിവരമറിഞ്ഞ കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയതോടെ സിഗരറ്റ് പാക്കറ്റുകൾ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് കേസിൽ ഉൾപെട്ടത് അറിഞ്ഞ് ഖത്തറിലേക്ക് കടക്കുകയായിരുന്നു.ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു.
ഇതനുസരിച്ചാണ് ഇന്നലെ കരിപ്പൂർ എയർപോർട്ടിൽ എത്തിയ വിവരം ലഭിക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]