കൽപറ്റ ∙ ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഡിസിസിയുടെ നേതൃത്വത്തിൽ ആവേശോജ്വല സ്വീകരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നൊഴുകിയെത്തിയ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന സംഗമം കോൺഗ്രസിനു പുത്തൻ ഊർജമായി.
11.30 ഓടെ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയ ജാഥയെ ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്കിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
കേരളം ഭരിക്കുന്നതു പെരുങ്കള്ളന്മാരാണെന്നും അവരെ തുറുങ്കിലടയ്ക്കും വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ജാഥാ ക്യാപ്റ്റനായ കെ.
മുരളീധരൻ പറഞ്ഞു. അയ്യപ്പസംഗമമെന്ന പേരിൽ പത്തു വോട്ടിന് വേണ്ടി വിശ്വാസത്തെ പോലും സർക്കാർ കച്ചവടമാക്കി മാറ്റി.
എട്ടുനിലയിൽ പൊട്ടിയ അയ്യപ്പസംഗമത്തിൽ പങ്കെടുക്കാത്തതിൽ കോൺഗ്രസും യുഡിഎഫും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ അയ്യപ്പസംഗമത്തിനായി 3 കോടി രൂപയാണ് ദേവസ്വംബോർഡ് ചെലവാക്കിയത്. സ്പോൺസർമാർ വരുമ്പോൾ പണം തിരികെ നൽകുമെന്നാണ് പറയുന്നത്.
സമ്പൂർണപരാജയമായ സംഗമം ഇനി ആര് സ്പോൺസർ ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.
വാസന്തിയും ലക്ഷ്മിയും ഞാനും എന്ന് പറയുന്നതുപോലെ കേരളത്തിൽ ആചാരലംഘനം ഒരു ഭാഗത്തും മോഷണം മറ്റൊരു ഭാഗത്തും ഉണ്ണിക്കൃഷ്ണൻ പോറ്റി വേറൊരു ഭാഗത്തുമെന്ന നിലയിലാണ് കാര്യങ്ങൾ. ദൈവങ്ങൾക്ക് പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.
ശബരിമലയിൽ ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമാർ, ഇപ്പോഴത്തെ പ്രസിഡന്റ്, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എൻ. വാസവൻ എന്നിവർ ചേർന്ന് സർവതും അടിച്ചുമാറ്റി.
ദേവന്റെ സ്വത്തെടുത്താൽ ദോഷങ്ങളുണ്ടാവും.
പിണറായി വിജയന് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്. കട്ടവനെ സഹായിച്ചതിന് കൊടുത്ത ശിക്ഷയാണത്.
എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്ന് പറഞ്ഞത് അതുകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു. സമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.
അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.ജെ.
ഐസക് അധ്യക്ഷത വഹിച്ചു.
ജാഥാ വൈസ് ക്യാപ്റ്റൻ ടി. സിദ്ദീഖ് എംഎൽഎ, പി.എം.
നിയാസ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി.
അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, കെ.എൽ.
പൗലോസ്, ബാലകൃഷ്ണൻ പെരിയ, പി.ടി. ഗോപാലക്കുറുപ്പ്, പി.പി.
ആലി, കെ.കെ. അഹമ്മദ് ഹാജി, എം.സി.
സെബാസ്റ്റ്യൻ, എൻ.കെ. വർഗീസ്, കെ.ഇ.
വിനയൻ, കെ.കെ. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശബരിമലവിഷയം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം: കെ.മുരളീധരൻ
ശബരിമലയിലെ സ്വർണകൊള്ള ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ.
മുരളീധരൻ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ അഡീഷനൽ ഡിജിപിയുടെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണസംഘം ഹൈക്കോടതിക്ക് കൊടുക്കുന്ന റിപ്പോർട്ട് സർക്കാരിന്റെ താൽപര്യത്തിന് ചേർന്നതല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവരെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയുടെ മകന് നോട്ടിസ് അയച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇഡി നോട്ടിസ് മുതൽ തൃശൂരിൽ സുരേഷ്ഗോപിയുടെ വിജയം വരെ ചേർത്തുവായിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ മകന് നൽകിയത് ബിജെപിക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള നോട്ടിസായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഡി എല്ലായിടത്തും ബിജെപിയുടെ ഏജന്റുമാരായി കോൺഗ്രസിന്റേത് ഉൾപെടെ ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുമ്പോഴും പിണറായി വിജയന്റെ മകനു കൊടുത്ത നോട്ടിസ് പോലും ആവിയായിപ്പോയതു ഗൗരവകരമാണ്. പേരാമ്പ്രയിൽ പൊലീസ് അതിക്രമത്തിനു പിന്നാലെ പ്രവർത്തകരെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നതു ജനാധിപത്യരാജ്യത്തിനു ചേർന്ന നടപടിയല്ല.
വിശ്വാസസംരക്ഷണ ജാഥ കോഴിക്കോടെത്തുന്ന ദിവസം പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് ജാഥ പൊളിക്കാനാണ്. ശബരിമല വിഷയം രാഷ്ടീയവുമായി കൂട്ടിക്കുഴയ്ക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല.
ആറന്മുള അഷ്ടമിരോഹിണി ദിവസം ദേവന് നിവേദിക്കുന്നതിന് മുമ്പ് ദേവസ്വംമന്ത്രി വി.എൻ. വാസവന് സദ്യ വിളമ്പിക്കൊടുത്തിരിക്കുകയാണ്. ഇത്തരത്തിൽ ആചാരലംഘനങ്ങൾ തുടർക്കഥയാവുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]