
കൽപറ്റ ∙ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ ഭരണഘടനയിലെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യൻ പൗരനും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി ഒ.ആർ.കേളു പറഞ്ഞു. എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ധീര ദേശാഭിമാനികളുടെ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വം നാം മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങളിൽ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ചിന്തകൾ പടർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സ്വത്രന്ത്ര്യം, ജനാധിപത്യം, പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണ-പരിപോഷണത്തിനായി നാം നിലകൊള്ളണം– മന്ത്രി പറഞ്ഞു.രാജ്യം കണ്ട
മഹാ ദുരന്തത്തിൽ നിന്ന് ജില്ലയെ കരകയറ്റാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ദുരന്ത മേഖലയിലെ അതിജീവിതർക്കായി കൽപറ്റയിൽ ടൗൺഷിപ് നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എംഎൽഎമാരായ ടി.
സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡി.ആർ മേഘശ്രീ, ചെറുവയൽ രാമൻ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, കൽപറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്ക്, എഡിഎം കെ.
ദേവകി, സബ് കലക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കലക്ടർ പി.പി. അർച്ചന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു
അണിനിരന്നത് 29 പ്ലറ്റൂണുകൾ
സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ 29 പ്ലറ്റൂണുകൾ പങ്കെടുത്തു.
സേനാ വിഭാഗത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനം വകുപ്പ് രണ്ടാം സ്ഥാനം നേടി.
എൻഎംഎസ്എം ഗവ കോളജ് കൽപറ്റ, തരിയോട് നിർമല ഹൈസ്കൂൾ എന്നിവ എൻസിസി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എസ്പിസി വിഭാഗത്തിൽ കണിയാമ്പറ്റ ഗവ മോഡൽ റസിഡൻഷൽ സ്കൂൾ ഒന്നാം സ്ഥാനവും തരിയോട് നിർമല ഹൈസ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കൽപറ്റ എസ്കെഎംജെ സ്കൂൾ, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ് സ്കൂൾ എന്നിവ സ്കൗട്ട് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഗൈഡ്സിൽ കൽപറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളും എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളും വിജയികളായി.
കൽപറ്റ എസ്കെഎംജെ ഹൈസ്കൂൾ ജെആർസി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
വിജയികൾക്ക് മന്ത്രി ഒ.ആർ കേളു ട്രോഫികൾ വിതരണം ചെയ്തു. കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് വടകര, കോഴിക്കോട്, മലപ്പുറം, കൽപറ്റ, ചൂരൽമല വരെ 500 കിലോമീറ്റർ പിന്നിട്ട
സൈക്കിൾ റാലി കൽപറ്റയിലെ പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. റാലിയിൽ പങ്കെടുത്ത സൈനികർക്കുള്ള പ്രശസ്തി പത്രം മന്ത്രി ലഫ്റ്റനന്റ് കേണൽ ദേവേന്ദ്ര സിങ്ങിന് കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]