
തിരുനെല്ലി ∙ ഗോത്ര വിഭാഗത്തിലെ വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകാനായി ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിച്ച തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പാർസിയിയിലെ ഗിരി വികാസ് കേന്ദ്രം നോക്കു കുത്തിയായി നശിക്കുന്നു. നെഹ്റു യുവകേന്ദ്ര രാഷ്ട്രീയ സാം വികാസ് യോജന (ആർഎസ്വിവൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗിരി വികാസ് പരിശീലന കേന്ദ്രത്തിനായി 3 കെട്ടിടങ്ങൾ നിർമിച്ചത്. 2015ൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളാണ് ഉപയോഗിക്കാതെ നശിക്കുന്നത്.
പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾ ഏറെയുള്ള തിരുനെല്ലി പഞ്ചായത്തിൽ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നവരെ കണ്ടെത്തി മികച്ച പരിശീലനം നൽകാനും പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെടുന്നവരെ വീണ്ടും പരീക്ഷ എഴുതിക്കാനും ലക്ഷ്യമാക്കിയാണ് ഗിരി വികാസ് കേന്ദ്രം ആരംഭിച്ചത്.
6 പഠന മുറികൾ, വലിയ ഹാൾ, ഭക്ഷണം പാകം ചെയ്യാനുള്ള വിശാലമായ അടുക്കള, വിദ്യാർഥികൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ എന്നിവയാണ് അടുത്തടുത്ത് നിർമിച്ച കെട്ടിടങ്ങളിൽ ഉള്ളത്. ആദ്യകാലത്ത് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ഏറെക്കാലമായി ഉപയോഗിക്കാത്തതിനാൽ നാശത്തിന്റെ വക്കിലാണ്.
കിടക്കകളും കട്ടിലുകളും എല്ലാം പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ജനൽ ചില്ലുകൾ പലതും സാമൂഹിക വിരുദ്ധർ എറിഞ്ഞു തകർത്തു.
തൃശ്ശിലേരിയിൽ അപകടാവസ്ഥയിലായ താൽകാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തിരുനെല്ലി പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂളിന് ഉപയോഗ ശൂന്യമായി കിടക്കുന്ന ഈ കെട്ടിടങ്ങൾ വിട്ടു നൽകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
ചെറിയ ചില അറ്റകുറ്റ പണികൾ നടത്തിയാൽ ബഡ്സ് സ്കൂൾ പ്രവർത്തിപ്പിക്കാൻ ഏറെ സൗകര്യപ്രദമായ കെട്ടിടമാണ് ഇത്. 1.5 ഏക്കർ സ്ഥലവും ഇവിടെ സ്വന്തമായുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]