
പനമരം∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്ക് താമസിക്കാനുള്ള കെട്ടിടം കാടുമൂടി നശിക്കുന്നു. ആശുപത്രിക്കും ഡയാലിസിസ് സെന്ററിനും സമീപത്തുള്ള കെട്ടിടം നിലവിൽ കാടുമൂടി ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഗവ.
ആശുപത്രിയിൽ എത്തുന്ന മെഡിക്കൽ ഓഫിസർക്ക് താമസിക്കാനായി വർഷങ്ങൾക്ക് മുൻപ് എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ച കെട്ടിടമാണ് ആരും തിരിഞ്ഞു നോക്കാതെ കാടുമൂടി നശിക്കുന്നത്. കെട്ടിടത്തിന്റെ മേൽക്കൂരയും മറ്റു ഭാഗങ്ങളും കാടുമൂടുന്നതോടൊപ്പം തന്നെ പായലുകൾ പിടിച്ച് ജീർണാവസ്ഥയിലാണ്.
മാത്രമല്ല നേരം ഇരുട്ടുന്നതോടെ ഇവിടം സമൂഹവിരുദ്ധരുടെ താവളമായി മാറുന്നതായും പരാതി ഉയരുന്നുണ്ട്. കാടുകൾ നിറഞ്ഞ് പ്രദേശം ഇഴജന്തുക്കളുടെ വാസ കേന്ദ്രമായതോടെ സമീപത്തെ ഗവ. ഹയർസെക്കൻഡറി സ്കൂൾ, അധ്യാപക പരിശീലന കേന്ദ്രം എന്നിവിടങ്ങളിലെ വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഭീഷണിയായി മാറുകയാണ്. അതുകൊണ്ടുതന്നെ കെട്ടിടത്തിന് മുകളിലും സമീപത്തും വളർന്നുനിൽക്കുന്ന വലിയ കാടുകളെങ്കിലും എത്രയും പെട്ടെന്ന് വെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]