
അപ്രോച്ച് റോഡിൽ കുഴികൾ; ചെറിയ പാലത്തിന് സമീപം ഗതാഗത തടസ്സം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനമരം∙ ബീനാച്ചി – പനമരം റോഡിൽ ചെറിയ പാലത്തിന് സമീപം ഗതാഗതതടസ്സം പതിവാകുന്നു. പലപ്പോഴും മണിക്കൂറുകളോളം പാലത്തിന് ഇരുവശവുമായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. പാലത്തിന്റെ അപ്രോച്ച് റോഡിലെ കുഴികളും ചെളിയുമാണ് ഗതാഗത തടസ്സത്തിനു കാരണം. രണ്ടാഴ്ച മുൻപ് പെയ്ത മഴയിൽ പാലത്തിന് സമീപം രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞ് പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു.ഇതെത്തുടർന്ന് പുതിയ പാലം നിർമിക്കുന്ന കരാറുകാരനെതിരെയും പൊതുമരാമത്ത് അധികൃതർക്കെതിരെയും പ്രതിഷേധം ശക്തമായതോടെ ഗതാഗതം നിരോധിച്ചതിന്റെ അടുത്തദിവസം തന്നെ ചെറിയ വാഹനങ്ങൾക്ക് പാലം വഴി സർവീസ് നടത്താനുള്ള അനുമതി നൽകി.പിന്നീട് ഇടിഞ്ഞ ഭാഗത്ത് മണൽച്ചാക്കുകൾ അടുക്കി ബസുകൾക്കും സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു.ഇതിനിടയിലാണ് വീണ്ടും മഴ പെയ്തതോടെ അപ്രോച്ച് റോഡിനായി മണ്ണിട്ടുയർത്തിയ ഭാഗങ്ങൾ താഴ്ന്ന് കുണ്ടും കുഴിയും ചെളിയും നിറഞ്ഞത്. അപ്രോച്ച് റോഡിൽ വൻകുഴികൾ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതോടെ ശനിയാഴ്ച ഉച്ചയോടെ പാറപ്പൊടി ഇട്ടെങ്കിലും ഇന്നലെയും പലപ്പോഴും ഗതാഗതതടസ്സം ഉണ്ടായി.