
വയനാട് ജില്ലയിൽ ഇന്ന് (16-06-2025); അറിയാൻ, ഓർക്കാൻ
സ്കൂളുകൾക്ക് അവധി: കൽപറ്റ ∙ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് ഇന്ന് കലക്ടർ ഡി.ആർ.മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.
അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ∙ 2024-2025 വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മാനന്തവാടി അർബൻ സഹകരണ സംഘത്തിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡുകൾ നൽകുന്നു. വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഒരു ഫോട്ടോ എന്നിവ സഹിതം 20 ന് മുൻപ് സംഘത്തിൽ അപേക്ഷ നൽകണം.
04935 241 962.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]