മീനങ്ങാടി ∙ ഗാനമേളയ്ക്കിടെ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി മീനങ്ങാടി പൊലീസ്. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണിയാണ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകളിലുൾപ്പെട്ട
പ്രതിയാണ്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ ഏഴാംചിറയിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് മീനങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘവും പ്രതിയെ പിടികൂടിയത്.
കേണിച്ചിറ, അമ്പലവയൽ സ്റ്റേഷൻ പരിധികളിൽ സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് പണം അപഹരിച്ച കേസിലും, സമീപ കാലത്തായി നടന്ന ഒട്ടേറെ ബൈക്ക് മോഷണകേസുകളിലും പ്രതിയാണിയാൾ.
കേണിച്ചിറയിലെ മോഷണവുമായി ബന്ധപ്പെട്ട് കേണിച്ചിറ പൊലീസിന് പ്രതിയെ കൈമാറി. എസ്ഐ സനൽ, എസ്സിപിഒമാരായ വരുൺ, ഷൈജു, രജീഷ്, അജിത്, മോഹൻസ് എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

