ഗൂഡല്ലൂർ ∙ ഊട്ടി ശൈത്യത്തിന്റെ പിടിയിലായി. ഊട്ടിയിലെ ചാണ്ടിനല്ല, തലൈകുന്താ, കാന്തൽ പ്രദേശങ്ങളിൽ ഊഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി.
രണ്ട് ദിവസം മുൻപ് തന്നെ ശിശിരത്തിന്റെ വരവറിയിച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങിയിരുന്നു. പ്രഭാതത്തിൽ പുൽ മൈതാനങ്ങളിലും വാഹനങ്ങളുടെ മുകളിലും മഞ്ഞ് ഉറഞ്ഞു കൂടിയിരിക്കുന്നത് കാണാം.
ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ ഊഷ്മാവ് 2 ഡിഗ്രിയായി കുറഞ്ഞു. തമിഴ്നാട്ടിൽ വീശിയ ചുഴലിക്കാറ്റിനെ തുടർന്നാണ് ഊട്ടിയിൽ ശൈത്യകാലം വൈകിയത്.
വരും ദിവസങ്ങളിൽ മഞ്ഞു വീഴ്ച കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളും വന്നു തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

