വെള്ളമുണ്ട∙ പാലിയാണ വാർഡിൽ ഇനി മുതൽ ചൂടുള്ള വാർത്തയുമായി രാവിലെ പഞ്ചായത്തംഗം വീടിനു മുന്നിലെത്തും. പഞ്ചായത്തിലെ പാലിയാണ വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥി ആയാണു പത്ര ഏജന്റ് ആയ രാകേഷ് മത്സരിച്ചു ജയിച്ചത്. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന നാട്ടിലെ സ്വന്തം പത്ര ഏജന്റിന് തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനം നാട്ടുകാർ നൽകി.
317 വോട്ട് ആണ് രാകേഷ് നേടിയത്.
തൊട്ടടുത്ത സ്ഥാനാർഥി എൻഡിഎയുടെ സതീദാസിന് 256 വോട്ടുകളാണ് ലഭിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ രാകേഷ് 17 വർഷമായി മനോരമയുടെ ഏജന്റാണ്. തരുവണ, പാലിയാണ, കുന്നുമ്മലങ്ങാടി, മഴുവന്നൂർ, കക്കടവ് ഭാഗങ്ങളിലാണ് പത്ര വിതരണം നടത്തുന്നത്.
പാലിയാണ ഗവ. എൽപി സ്കൂളിലെ ഗോത്ര സാരഥി ഡ്രൈവറും മാനന്തവാടി താലൂക്ക് വനിതാ സഹകരണ സംഘത്തിൽ കലക്ഷൻ ഏജന്റുമായ ഇദ്ദേഹം എടത്തിൽ കുഞ്ഞിക്കൃഷ്ണന്റെയും രാധാകുമാരിയുടെയും മകനാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

