കൽപറ്റ ∙ ജില്ലാ പഞ്ചായത്തിലേക്ക് 10 ഡിവിഷനിൽ സിപിഎം സ്ഥാനാർഥികൾ എന്ന തീരുമാനം മാറിയത് അവസാന നിമിഷം. മുട്ടിൽ ഡിവിഷനിൽ ഐഎൻഎലിനു സ്ഥാനാർഥിയെ കിട്ടാതായതോടെ സിപിഎം ആ സീറ്റ് കൂടി ഏറ്റെടുക്കുകയായിരുന്നു.
അടുത്ത തദ്ദേശതിരഞ്ഞെടുപ്പിൽ മുട്ടിൽ സീറ്റ് ഉറപ്പായും നൽകാമെന്നാണ് ഉഭയകക്ഷി ധാരണ. എൽഡിഎഎഫ് തീരുമാനപ്രകാരം കിട്ടിയ മുട്ടിൽ സീറ്റിൽ ഇന്നലെ വൈകിട്ടുവരെയും വനിതാ സ്ഥാനാർഥിയെ തേടിയുള്ള ഓട്ടത്തിലായിരുന്നു ഐഎൻഎൽ നേതാക്കളും പ്രവർത്തകരും.
ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമായാണ് ഐഎൻഎലിനു മത്സരിക്കാൻ സീറ്റ് നൽകാമെന്ന് എൽഡിഎഫിൽ തീരുമാനമെടുത്തത്.
എന്നാൽ, മുട്ടിൽ ഡിവിഷൻ വനിതാ സംവരണമായതിനാൽ അവതരിപ്പിക്കാൻ പറ്റിയ സ്ഥാനാർഥിയെ കിട്ടുമോയെന്ന സംശയം ഐഎൻഎലിനുണ്ടായിരുന്നു. ജനറൽ സീറ്റുകളുടെ എണ്ണം കുറവായതിനാലും ജില്ലയിലെല്ലായിടത്തും സ്വാധീനമില്ലാത്തതിനാലും മുട്ടിൽ വേണ്ടെന്നുവയ്ക്കേണ്ടെന്നും ഐഎൻഎൽ നേതൃത്വത്തിൽ വിലയിരുത്തലുമുണ്ടായി.
അനുയോജ്യയായ വനിതാ സ്ഥാനാർഥിയെ എങ്ങനെയെങ്കിലും കണ്ടെത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തലേദിവസവും ഐഎൻഎൽ. എന്നാൽ, പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഒടുവിൽ സീറ്റ് ഏറ്റെടുക്കാമെന്നും അടുത്ത തിരഞ്ഞെടുപ്പിലും ഐഎൻഎലിനു സ്വാധീനമുള്ള മുട്ടിൽ ഡിവിഷൻ തന്നെ അനുവദിക്കാമെന്നുമുള്ള സിപിഎം ഉറപ്പിൽ ഐഎൻഎൽ പിന്മാറി. 2 തവണ മുട്ടിൽ പഞ്ചായത്ത് അംഗവുമായിരുന്ന കെ.
ഹസീനയാണ് സിപിഎം സ്ഥാനാർഥി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

