
മാനന്തവാടി ∙ ഭൂമിയുടെ ക്രയവിക്രയ ആവശ്യത്തിന് തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ പ്രദേശത്തെ കർഷകന് വനം വകുപ്പ് എൻഒസിയ്ക്ക് അപേക്ഷിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തോൽപെട്ടി അസി.വൈൽഡ് ലൈഫ് വാർഡനെ ഉപരോധിച്ചു. 1933 മുതൽ ജന്മം പട്ടയത്തിന്റെ ഉടമയായ ജവനയ്യ ഗൗഡരുടെ ഭൂമിയുടെ ആവശ്യത്തിനു വേണ്ടി മക്കൾ നൽകിയ അപേക്ഷയിലാണ് വനം വകുപ്പ് ഉദാസീനത കാട്ടിയത്. ഇതിനകം 5 തവണ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് വനപാലകർ വാക്കു പറഞ്ഞ് വഞ്ചിക്കുകയാണ് ഉണ്ടായതെന്നും മുൻ വൈരാഗ്യം എന്നപോലെ വനപാലകർ എൻഒസി നൽകാതിരിക്കാൻ ഉള്ള വഴികളാണ് നാളിതുവരെ സ്വീകരിച്ചത് എന്നും നേതാക്കൾ കുറ്റപ്പെടുത്തി.
നീണ്ട നേരത്തെ ഉപരോധത്തിനു ശേഷം നടന്ന ചർച്ചയിൽ വിഷയത്തിൽ ഒരു മാസത്തിനകം തീർപ്പ് ഉണ്ടാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
എ.എം.നിശാന്ത്, കെ.വി.ഷിനോജ്, കെ.വി.ബാലനാരായണൻ, തോമസ് പൂവത്തിങ്കൽ, കെ.ജി.തിമ്മപ്പൻ, ശരത്ത് രാജ്, റീന ജോർജ്, ദിനേശ് കോട്ടൂർ, ഉമ്മർ കാട്ടിക്കുളം, ഇ.എൻ.ധർമരാജ്, ജോർജ് കുളിരാനിയിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]