പടിഞ്ഞാറത്തറ∙ ജന്മദിന ആഘോഷങ്ങൾ കുറുമ്പാല സ്കൂളിന് സമ്മാനിക്കുന്നത് വസന്തം. സ്കൂളിൽ പൂച്ചെടികൾ നൽകിയാണ് ഓരോ കുട്ടിയും ജീവനക്കാരനും ജന്മദിനം ആഘോഷിക്കുന്നത്. മിഠായികളും മറ്റു സമ്മാനങ്ങളും പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മോചനവും സ്കൂൾ സൗന്ദര്യവൽക്കരണവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു വർഷം മുൻപ് ആരംഭിച്ച പൂന്തോട്ടത്തിൽ ഇപ്പോൾ മുന്നൂറോളം ജന്മദിന ചെടികൾ വളരുന്നുണ്ട്. ജന്മദിന പൂച്ചെടികൾ നട്ടു വളർത്തുക മാത്രമല്ല അവയുടെ പരിപാലനവും മികച്ച രീതിയിൽ തുടരുന്നു.
വിവിധ തരം ഓർക്കിഡുകൾ, റോസ്, ആന്തൂറിയം, കലാത്തിയ, ഫൈക്കസ്, ബോഗൺവില്ല എന്നിവയെല്ലാം ജന്മദിന ഓർമകളായി ഇവിടെ വളരുന്നു.
ഇതിനു പുറമേ ഓണാഘോഷങ്ങൾക്ക് നിറം പകരാൻ ചെണ്ടുമല്ലി പാടവും ഒരുക്കിയിട്ടുണ്ട്. വിവിധ പദ്ധതികളുടെ ഭാഗമായി പൂക്കളും ഫലവൃക്ഷങ്ങളും പച്ചക്കറികളും നിറഞ്ഞ ക്യാംപസ് ഇപ്പോൾ പൂർണമായും ഹരിതാഭമായി. പ്രധാനാധ്യാപകൻ കെ.
അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകർ അടക്കമുള്ള ജീവനക്കാരും പിടിഎയും ചേർന്നാണ് വിദ്യാലയം സൗന്ദര്യവൽക്കരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]