
ബത്തേരി ∙ കർഷകദിനത്തോടനുബന്ധിച്ച് മലയാള മനോരമയുടെയും പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ 16ന് കർഷകദിന കൂട്ടായ്മ നടത്തുന്നു. പ്രവേശനം സൗജന്യം.
സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 9.30ന് നഗരസഭാ ഉപാധ്യക്ഷ എൽസി പൗലോസ് നിർവഹിക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ മാനേജർ വി.എം.
ഷിബിൻ അധ്യക്ഷത വഹിക്കും. കുരുമുളക് കൃഷി പുതുരീതികളും ഭാവി സാധ്യതകളും എന്ന വിഷയത്തിൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി.
പ്രഫസർ ഡോ. ശ്രീരേഖയും വേറിട്ട
നിക്ഷേപമാർഗങ്ങളെ കുറിച്ച് ഐസിഐസിഐ കൊച്ചി ബാങ്കിങ് റീടെയ്ൽ സെയിൽസ് ചാനൽ മാനേജർ വി.വിനീതും ക്ലാസുകളെടുക്കും. മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന 100 പേർക്ക് മനോരമ സമ്പാദ്യം, മനോരമ കർഷകശ്രീ എന്നീ മാസികകൾ ഒരു വർഷത്തേക്ക് ലഭിക്കും.
ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്ക് ക്യാംപിൽ മറുപടി ലഭിക്കും.
നിക്ഷേപക ക്വിസ് പരിപാടിയിലെ വിജയികൾക്ക് മനോരമ ഇയർ ബുക്ക് സമ്മാനമായി ലഭിക്കും. ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, മലയാള മനോരമ എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.ഉച്ച കഴിഞ്ഞ് 2ന് അടുക്കളത്തോട്ടം നിർമാണവും പരിപാലനവും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും കുട്ടികൾക്കായി ചിത്രരചന മത്സരവും ഉണ്ടാകും.
അടുക്കളത്തോട്ടം സെമിനാറിന് 190 രൂപ റജിസ്ട്രേഷൻ ഉണ്ടായിരിക്കും.
പണമടച്ച് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് ഒരു വർഷത്തേക്ക് കർഷകശ്രീ മാസിക ലഭ്യമാക്കും. ചിത്രരചന മത്സരത്തിൽ 7 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
2 മണിക്കൂറാണ് മത്സര സമയം. മത്സര വിഷയം നൽകും.
റജിസ്ട്രേഷനും തിരിച്ചറിയലിനുമായി കുട്ടികളുടെ ഐഡി കാർഡ് ഹാജരാക്കണം. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റസൽ ഷാഹുൽ പകർത്തിയ ‘രുചി മീൻ സഞ്ചാരം’ കേരളത്തിലെ കൊതിയൂറും മീൻ രുചിക്കാഴ്ചകൾ തേടിയ യാത്രയുടെ ഫോട്ടോ പ്രദർശനം ഉണ്ടായിരിക്കും.
9656461688 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]