
കാവുംമന്ദം∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് സീസൺ 3യുടെ ഭാഗമായി കർലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിൽ സംഘടിപ്പിച്ച കയാക്കിങ് മത്സരം ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, പുഷ്പ മനോജ്, രാധ പുലിക്കോട്, കെ.വി. ഉണ്ണിക്കൃഷ്ണൻ, വി.ജി.
ഷിബു, എ.ഡി. ജോൺ, സി.ആർ.
ഹരിഹരൻ, പി.പി. പ്രവീൺ, കെ.
രതീഷ്, പി. ഷിജു, വി.ജെ.
ദിനേശൻ, കെ.വി. രാജു, ലൂക്കോ ഫ്രാൻസിസ്, കർലാട് തടാകം മാനേജർ പി.
സുമാ ദേവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന 110 മീറ്റർ മത്സരത്തിൽ ബിജു ദേവസ്യ, കെ.ആർ.
സുധീഷ് പടിഞ്ഞാറത്തറ ടീം ഒന്നാമത് എത്തി. നിഖിൽ ദാസ്, നിഥിൻ ദാസ് ടീം രണ്ടാം സ്ഥാനവും അനിൽകുമാർ, സുരേഷ് പാൽവെളിച്ചം ടീം മൂന്നാം സ്ഥാനവും മിഥുൻ ലാൽ, പി.
വിഷ്ണു ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ട്രോഫിയും കാഷ് അവാർഡും നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]