
ലോറി മറിഞ്ഞു; താമരശ്ശേരി ചുരം ഏഴാം വളവിൽ ഗതാഗത തടസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി∙ ബുധൻ രാത്രി പത്തരയോടെ ചുരം ഏഴാം വളവിന് സമീപം മരം കയറ്റിവന്ന ലോറി മറിഞ്ഞ് ഗതാഗത തടസം. സമീപത്തായി മറ്റൊരു ലോറിയുടെ ടയറുകളും പൊട്ടി. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് കഷ്ടിച്ച് കടന്ന് പോയത്. മറ്റു വാഹനങ്ങൾ എല്ലാം മണിക്കൂറുകളോളം കുടുങ്ങി. ഇപ്പോഴും ഗതാഗത തടസ്സം നീങ്ങിയിട്ടില്ല. ക്രെയിൻ വന്ന് വാഹനം മാറ്റിയെങ്കിലും ഒരുപാട് വാഹനങ്ങൾ മുകളിലൊട്ടും താഴോട്ടും പോവാനുള്ളത് കൊണ്ട് നിലവിൽ വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്ന് പോകുന്നത്. ലക്കിടി മുതൽ അടിവാരം വരെ ഗതാഗതം സ്തംഭിച്ച അവസ്ഥയാണ്.