വെള്ളമുണ്ട ∙ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ ശക്തമായ തിരിച്ചു വരവ്.
ആകെ 24 വാർഡുകളിൽ ലീഗ് മത്സരിച്ച 14 സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. ഒപ്പം ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട, തരുവണ ഡിവിഷനും ലീഗ് സ്വന്തമാക്കി. ബ്ലോക്ക് ഡിവിഷനുകളിലും ലീഗ് പൂർണ ആധിപത്യം നേടി. ജില്ലയിൽ വോട്ട് ഭൂരിപക്ഷ കണക്കിൽ ഏറെ മുന്നിൽ എത്തിയ 503 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് സ്ഥാനാർഥിയായ നാസർ സാവാൻ ജയിച്ചതും ലീഗിന്റെ നേട്ടമായി.
ലീഗിന്റെ ശക്തി കേന്ദ്രമായ പഞ്ചായത്തിൽ കഴിഞ്ഞ തവണ മിക്ക വാർഡുകളും പഞ്ചായത്ത് ഭരണവും ജില്ലാ പഞ്ചായത്ത് ഡിവിഷനും നഷ്ടപ്പെട്ടിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും സ്ഥാനാർഥി നിർണയത്തിലെ പിഴവുകളുമായിരുന്നു അന്ന് ലീഗിന് തിരിച്ചടിയായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

