കൽപറ്റ ∙ കൽപറ്റയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ, പ്ലസ് ടു കോഴ്സുകളിൽ ഹ്യുമാനിറ്റീസും കൊമേഴ്സും ഉൾപ്പെടുന്ന ആർട്സ് വിഭാഗം കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. കൽപറ്റയിൽ ആകെയുള്ള കേന്ദ്രീയ വിദ്യാലയമെന്ന നിലയ്ക്ക് ഈ കോഴ്സുകൾ ആരംഭിക്കുന്നത് കുട്ടികൾക്ക് ഗുണം ചെയ്യുമെന്നും ഇന്നത്തെ ലോകത്ത് അത് അത്യന്താപേക്ഷിതമാണെന്നും പ്രിയങ്ക ഗാന്ധി എംപി കത്തിൽ പറഞ്ഞു.
പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദർശന വേളയിൽ കേന്ദ്രീയ വിദ്യാലയത്തിലെ രക്ഷിതാക്കളും അധ്യാപകരും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]