കൽപറ്റ ∙ മാനന്തവാടി-പുതുശ്ശേരി വളവ് റൂട്ടിൽ വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കുന്നു. എടവക ഗ്രാമ പഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാലമുക്ക്, പള്ളിക്കൽ, കല്ലോടി, അയിലമൂല തുടങ്ങിയ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ബസിനായി പ്രദേശത്തെ ജനങ്ങൾ ഏറെ നാളായി ആവശ്യമുന്നയിച്ചു വരികയായിരുന്നു.
മാനന്തവാടി എംഎൽഎയും മന്ത്രിയുമായ ഒ.ആർ.കേളുവിന്റെ ഇടപെടലിലാണ് ബസ് ആരംഭിക്കാൻ സാധ്യത തുറന്നത്.
നേരത്തെ പുതുശ്ശേരി വളവിൽ നിന്ന് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്, ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ എത്തുന്നവർക്കും, രാവിലെ നേരെ പുറപ്പെടുന്ന യാത്രക്കാർക്കും ഏറെ സഹായകരമായിരുന്നു. പിന്നീട് ഈ സർവീസ് നിലയ്ക്കുകയായിരുന്നു.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പുതിയിടത്തേക്കും ആദ്യമായി ബസ് സർവീസ് ആരംഭിച്ചു. ഇരുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ യാത്രാദുരിതം ഇതോടെ അവസാനിക്കും.
പുതിയിടം നിവാസികളുടെ നിരന്തരമായ അഭ്യർഥനയുടെയും ഇടപെടലിന്റെയും അടിസ്ഥാനത്തിൽ മാനന്തവാടി – മക്കിമല റൂട്ടിൽ നിലവിലുള്ള കെഎസ്ആർടിസി സർവീസ് പുനഃക്രമീകരിച്ചാണ് സർവീസ് നടത്തുന്നത്.
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറികൊണ്ടിരിക്കുന്ന പുതിയിടം മുനീശ്വരൻകുന്ന് ഹരിത ടൂറിസം കേന്ദ്രത്തിലേക്കെത്തുന്ന പ്രധാന പാതയിലൂടെയാണ് പുതിയ ബസ് സർവീസെന്നതിനാൽ സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വിവിധ സമയങ്ങളിൽ ബസ് സർവീസ് ഉണ്ടാകും.
മാനന്തവാടി -പുതുശ്ശേരി വളവ് ബസ് റൂട്ടും സമയ വിവരവും
രാവിലെ 07:10 – മാനന്തവാടി – കല്ലോടി 07:40
07:45 – കല്ലോടി – മാനന്തവാടി 08:15
08:20 – മാനന്തവാടി – കല്ലോടി 08:50
08:55 – കല്ലോടി – മാനന്തവാടി 09:25
വൈകിട്ട് 4:00 – മാനന്തവാടി – കല്ലോടി 4:30
4:35 – കല്ലോടി – മാനന്തവാടി 5:05
8:50 – മാനന്തവാടി – പുതുശ്ശേരി വളവ് 9:45
രാവിലെ 6:00 – പുതുശ്ശേരി വളവ് – മാനന്തവാടി 06:55
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]