
കൽപറ്റ ∙ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവ്വീസ് കോറിന്റെ (ഡിഎസ്സി) നേതൃത്വത്തിൽ സംഘടിപ്പിച്ച ഔട്ട്റീച്ച് സൈക്കിൾ റാലിയുടെ സമാപന പരിപാടി സംഘടിപ്പിച്ചു. കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് മുണ്ടക്കൈ വരെ നീണ്ട
സൈക്കിൾ റാലി ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീയും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചൂരൽമല പ്രദേശവാസികളുമായി വിമുക്തഭടന്മാർ ബെയ്ലി പാലത്തിന് സമീപം ആശയവിനിമയം നടത്തി. ജില്ലാ പൊലീസ്, സൈനികർ, വയനാട് ജില്ലാ സൈക്കിൾ അസോസിയേഷൻ എന്നിവർ ഉൾപ്പെട്ട
34 പേരടങ്ങുന്ന സംഘമാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും മുണ്ടക്കൈയിലേക്കുള്ള സൈക്കിൾ റാലിയിൽ പങ്കെടുത്തത്. ഓഗസ്റ്റ് ഒൻപതിന് കണ്ണൂരിൽ നിന്നും തുടങ്ങി കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലൂടെ യാത്ര ചെയ്ത റാലി സംഘം ആയിരത്തിലധികം വിരമിച്ച സൈനികരുമായും യുദ്ധങ്ങളിൽ വീരമൃത്യുവരിച്ചവരുൾപ്പെടെയുള്ള സൈനികരുടെ ബന്ധുക്കളുമായും സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു.
വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും വേണ്ടി കലക്ടറേറ്റ് അസൂത്രണ ഭവനിലെ എപിജെ ഹാളിൽ സ്പർശ് ഔട്ട് റീച് പ്രോഗ്രാം സംഘടിപ്പിച്ചു.
ആധാർ, ബാങ്ക്, ഇസിഎച്ച്എസ് എന്നിവയുടെ ഹെൽപ് ഡെസ്കും പരിപാടിയിൽ സജ്ജീകരിച്ചിരുന്നു. കണ്ണൂർ മിലിട്ടറി സ്റ്റേഷൻ കമാന്റർ കേണൽ പി.എസ്.നാഗ്ര, കൽപറ്റ എൻസിസി ബറ്റാലിയൻ കമാൻഡർ കേണൽ മുകുന്ദ് ഗുരുരാജ്, ലെഫ്.
കേണൽ എം.അരുൺകുമാർ, ലെഫ്. കേണൽ ജി.ഡി.ജോഷി, മേജർ എം.പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]