
പനമരം ∙ പൂതാടി പഞ്ചായത്തിലെ ചെമ്പകപറ്റ നിവാസികൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ചെളിക്കുഴികൾ ഒട്ടേറെ താണ്ടണം. 4 ലക്ഷം രൂപ മുടക്കി പൂതാടി പഞ്ചായത്ത് കഴിഞ്ഞവർഷം നിർമാണം പൂർത്തിയാക്കിയ കലുങ്കിന് ഇരുവശവുമാണ് മഴ പെയ്താൽ മുട്ടൊപ്പം താഴുന്ന ചെളിക്കുഴിയുള്ളത്. ഇതുകൊണ്ടു തന്നെ മഴക്കാലമായാൽ ചെമ്പകപറ്റ റോഡിലൂടെ സഞ്ചരിക്കേണ്ട ഇരുചക്രവാഹനയാത്രക്കാർ പലരും പൂതാടി – വരദൂർ റോഡിൽ വാഹനം നിർത്തി കാൽനടയാത്രക്കാർ സഞ്ചരിക്കുന്നതു പോലെ വയലിൽ ഇറങ്ങി വരമ്പിലൂടെയാണ് യാത്ര. കലുങ്ക് നിർമിച്ചെങ്കിലും റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് റോഡ് ഇത്തരത്തിൽ തകർന്ന് ചെളിക്കുണ്ടായി കിടക്കാൻ കാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]