
പുൽപള്ളി ∙ മാനന്തവാടി റൂട്ടിലെ പാക്കത്ത് പാതയോരവും കനാലും ഇടിയുന്നത് ഗതാഗതത്തിനു ഭീഷണിയായി. കയറ്റവും വളവും ഉൾപ്പെടുന്ന ഭാഗത്താണ് റോഡ് ഇടിയുന്നത്. 10 വർഷംമുൻപ് മരാമത്ത് വകുപ്പ് ടൂറിസം ഫണ്ടിൽ നിർമിച്ച പുഞ്ചവയൽ–കുറുവ ജംക്ഷൻ പാതയിലാണ് അപകടം പതിയിരിക്കുന്നത്.
മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ കനാൽതകർന്ന് ഭിത്തി കനാലിലേക്ക് ഇടിഞ്ഞിരുന്നു. നീരൊഴുക്ക് തടസ്സപ്പെട്ടപ്പോൾ മഴവെള്ളം കനാൽകവിഞ്ഞ് റോഡിലൂടെ കുത്തിയൊഴുകി.
ടാർറോഡിന്റെ അടിഭാഗത്ത് മണ്ണപ്പാടെ ഒലിച്ചുപോയി. ദിവസം കൂടുംതോറും കൂടുതൽഭാഗം ഇടിയുന്നു.
ഏതാണ്ട് 50 മീറ്റർ ദൂരത്തിൽ പുതുക്കി നിർമിക്കണം.
അപകട ഭീഷണിയുണ്ടെന്നു മനസ്സിലാക്കിയ മരാമത്ത് അധികൃതർ റോഡിൽ ബാരലുകൾ സ്ഥാപിച്ച് നാട
വലിച്ചുകെട്ടി. കണ്ടാൽ ഉറപ്പുതോന്നുന്ന റോഡിനടിയിലെ മണ്ണ് ഊർന്നുപോയതറിയാതെ വല്ല വാഹനങ്ങളും അതുവഴി കടന്നാൽ അപകടം ഉറപ്പ്.വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ഇടതുഭാഗത്തുകൂടി ഭാരവാഹനങ്ങൾ കടത്തിക്കൊണ്ടുപോകാനും പ്രയാസമായി.മഴമാറാതെ പണിയൊന്നും നടക്കില്ലെന്ന് അധികൃതർ പറയുന്നു. അതുവരെ വാഹനമോടിക്കുന്നവർ ജാഗ്രതയോടെ കടന്നുപോകണമെന്നാണ് അധികൃതരുടെ നിർദേശം.
രാത്രിയും ഇതുവഴി ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
ഇരിട്ടിഭാഗത്തു നിന്നു വെട്ടുകല്ലുമായി വരുന്ന വാഹനങ്ങളും കണ്ണൂർ, കർണാടക ഭാഗത്തേക്കുള്ള മരലോറികളും ഇതുവഴിയാണ് പോകുന്നത്. കാപ്പിസെറ്റ്– പയ്യമ്പള്ളി റോഡ്നിർമാണം പൂർത്തിയായതോടെ മാനന്തവാടിക്ക് കൂടുതൽ ബസ് സർവീസുകളുമുണ്ട്.റോഡിലെ അപകട ഭീഷണിക്ക് പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജോളി നരിതൂക്കിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]