
പിണങ്ങോട് ∙ ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ നടത്തിയ ജനകീയ തിരച്ചിൽ ഇനിയും നടത്തണമെന്ന് നാട്ടുകാർ. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒച്ച് കീഴടക്കിയ പ്രദേശമായ 12, 13 വാർഡുകളിൽ തുടർ പ്രവൃത്തികളും അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൃഷി നശിപ്പിച്ചും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയും വിഹരിക്കുന്ന ആഫ്രിക്കൻ ഒച്ച് കാരണം പൊറുതിമുട്ടിയ നാട്ടുകാർക്ക് ഏറെ ആശ്വാസമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ ജനകീയ തിരച്ചിൽ. രണ്ടായിരത്തോളം ഒച്ചുകളെയാണു അന്ന് പിടികൂടി നശിപ്പിച്ചത്.
വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും അടക്കം 250 ആളുകളാണ് തിരച്ചിലിൽ പങ്കെടുത്തത്. എന്നാൽ 30% മാത്രമാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
ഇവയെ വലിയ പാത്രത്തിൽ കൂട്ടിയിട്ട് ഉപ്പ് വിതറി പുറം തോട് ഒഴികെയുള്ളവ നശിപ്പിക്കുകയും പുറം തോട് കത്തിച്ചു കളയുകയുമാണുണ്ടായത്. ഈ തരത്തിൽ ഇനിയും തിരച്ചിലും നശിപ്പിക്കലും വേണമെന്നാണ് ആവശ്യം.
ഏറെ പെട്ടെന്ന് പെറ്റു പെരുകി വ്യാപിക്കുന്നതിനാൽ നിലവിൽ നശിച്ചതിന്റെ ഇരട്ടിയിലധികം വീണ്ടും വ്യാപിക്കാൻ സാധ്യത ഏറെയാണ്. അതാണ് തുടർ നടപടികൾ വേഗത്തിൽ നടത്തണമെന്ന ആവശ്യമുയരുന്നത്.
നിലവിൽ നടത്തിയ ഒച്ച് നിവാരണ പ്രവൃത്തി ജനകീയ പങ്കാളിത്തം കാരണം വൻ വിജയമായി. ഒട്ടേറെ ഒച്ചുകളെ പിടികൂടി നശിപ്പിക്കാനും കഴിഞ്ഞു.
ഭരണസമിതിയുമായി കൂടിയാലോചിച്ച് തുടർ നടപടികൾ ചർച്ച ചെയ്യുകയും ശേഷിക്കുന്ന ഒച്ചിനെ നശിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
കെ.പി. അൻവർ, പഞ്ചായത്ത് അംഗം
ആഫ്രിക്കൻ ഒച്ച് നിവാരണത്തിന്റെ ഭാഗമായി നടത്തിയ ജനകീയ തിരച്ചിലും തുടർ നടപടികളും കാരണം വീടിനുള്ളിലും പരിസരങ്ങളിലും വ്യാപിച്ച ഒച്ച് ശല്യം ഒരു പരിധി വരെ കുറഞ്ഞത് ഏറെ ആശ്വാസമായി.
എങ്കിലും ഇപ്പോഴും ഇവയെ വീണ്ടും കാണപ്പെടുന്നുണ്ട്. തുടർ നടപടികൾ വേഗത്തിലാക്കി ശേഷിക്കുന്ന ഒച്ചുകളെ നശിപ്പിക്കാൻ നടപടി വേണം.
എം.പി.
നബീസ, പ്രദേശവാസി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]