
ഗൂഡല്ലൂർ ∙ നീലഗിരി ജില്ലാ അതിർത്തി ചെക്പോസ്റ്റുകളിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ബോഡി വോൺ ക്യാമറ ധരിക്കണമെന്ന് നിർദേശം. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധന നടത്തുമ്പോൾ യാത്രക്കാരുമായി വാക്കുതർക്കങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവി എൻ.എസ്.
നിഷയുടെ നിർദേശം. പൊലീസിനെതിരെ യാത്രക്കാരിൽനിന്നു വ്യാപക പരാതികളുണ്ടാകുന്നതു പരിശോധിക്കാൻ യൂണിഫോമിനൊപ്പം ധരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ സഹായിക്കുമെന്നാണു പ്രതീക്ഷ.
യാത്രക്കാരും പൊലീസും നടത്തുന്ന സംഭാഷണങ്ങളും ബോഡി ഓൺ ക്യാമറയിൽ രേഖപ്പെടുത്തും. ചെക്പോസ്റ്റുകളിൽ ഉണ്ടാകുന്ന അനാവശ്യ തർക്കങ്ങൾ ഇല്ലാതാക്കുന്നതിനാണ് ബോഡി ഓൺ ക്യാമറകൾ ധരിക്കാൻ നടപടിയായത്.
ജില്ലയിലെ എല്ലാ ചെക്പോസ്റ്റുകളിലും ബോഡി ഓൺ ക്യാമറ നിർബന്ധമാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]