
മഴക്കാല കെടുതി: പ്രാദേശിക ‘മുന്നൊരുക്കങ്ങൾക്ക്’ ഒപ്പം എൻഡിആർഎഫ് സംഘവും
കൽപറ്റ ∙ പ്രാദേശിക ജനതയെ മാറുന്ന കാലാവസ്ഥയെ കുറിച്ചും മഴയുടെ മാതൃകയെ കുറിച്ചും ബോധവൽക്കരിക്കുന്നതിനും അവരെ മഴക്കാല കെടുതികളെ പ്രതിരോധിക്കാൻ സജ്ജമാക്കുന്നതിനും പ്രാദേശിക തലത്തിൽ പരിശീലനങ്ങൾ സംഘടിപ്പിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്തിലെ അമ്പ, കുറിച്യാർമല എന്നീ മേഖലകൾ കേന്ദ്രീകരിച്ചു നടത്തിവരുന്ന ‘മുന്നൊരുക്കം’ എന്ന സൂക്ഷ്മ തല ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ക്ലൈമറ്റ് മാനേജേഴ്സ്, ആർആർടി അംഗങ്ങൾ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഹ്യൂം സെന്റർ, നബാർഡ്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണു മഴക്കാല മുന്നൊരുക്ക പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ എൻഡിആർഎഫ്, അഗ്നി രക്ഷാസേന, പൾസ് എമർജൻസി ടീമുകളിലെ വിദഗ്ധർ ആണു പരിശീലന ക്ലാസുകൾ നടത്തിയത്. മഴ താരതമ്യേന കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിൽ സൂക്ഷ്മ തലത്തിൽ മഴക്കാല കെടുതികളെ കാര്യക്ഷമമായി നേരിടുന്നതിനു വേണ്ടിയായിരുന്നു പരിശീലനം. കാലാവസ്ഥയിൽ ഉണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് അനുസൃതമായ രീതിയിൽ ജീവിക്കാൻ ജനങ്ങളെ പ്രാപ്തമാക്കുന്നതിനായി ജന പങ്കാളിത്തം ഉറപ്പു വരുത്തി ഹ്യൂം സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനം വഴി പ്രാദേശിക ദിനാന്തരീക്ഷത്തെ കുറിച്ചു ജനങ്ങളെ ബോധവാന്മാർ ആക്കാനും പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യുന്നതിന് അവരെ പ്രാപ്തമാക്കുന്നതിനും പ്രാദേശിക തലത്തിൽ ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കുന്നതാണ്.
ഇതിന്റെ തുടർച്ച ആയാണ് ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങൾ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്നത്.
പൊഴുതന കമ്യുണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. അഗ്നിരക്ഷാ സേന ഇൻസ്ട്രക്ടർ എസ്.ബി.സുജിത്, പൾസ് എമർജൻസി സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ബഷീർ, പി.അനിൽ കുമാർ പ്രസംഗിച്ചു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]